പത്തനംതിട്ട: ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന് മുസ്ലിം സംവരണം വെട്ടിക്കുറച്ച നടപടി സർക്കാർ പിൻവലിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞ വാക്ക് പാലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സര്‍വീസില്‍ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നൽകുന്നതിനായി മുസ്ലിം കോട്ടയിൽ നിന്നുള്ള രണ്ടു ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ് സർക്കാർ. സംവരണ തത്വം കൃത്യമായി പാലിക്കാത്തതിന്റെ കെടുതി അനുഭവിക്കുന്ന മുസ്ലിം വിഭാഗത്തിന് ഈ തീരുമാനം കൂടുതൽ ഇരുട്ടടിയാകും. കെടാവിളക്ക് സ്കോളർഷിപ്പിൽ നിന്ന് മുസ്ലിം വിഭാഗത്തെ ഒഴിവാക്കി മുസ്ലിം വിദ്യാർത്ഥികളോട് അനീതി കാണിച്ച ഇടത് ഭരണം മുസ്ലിങ്ങളെ ഉദ്യോഗ മേഖലയിൽ നിന്നും അകറ്റി നിർത്താനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നവരെ തെറ്റ് പറയാനാകില്ല.
പുതിയ ഉത്തരവ് പ്രകാരം ഇനി മുസ്ലിം വിഭാഗത്തിന് എട്ടു ശതമാനം മാത്രമാണ് സംവരണം ലഭിക്കുക. ജനസംഖ്യയില്‍ 26 ശതമാനത്തിലധികം വരുന്ന മുസ്ലിം വിഭാഗത്തിന് മൂന്നിലൊന്നു പോലും പ്രാതിനിധ്യം ലഭിക്കാത്ത സ്ഥിതിയിലായി. ഇത് സാമൂഹിക അനീതിയാണെന്നും ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. സി എച്ച് സൈനുദ്ദീൻ മൗലവി, എച്ച് അബ്ദുറസാഖ്, എം എച്ച് അബ്ദുൽ റഹീം മൗലവി, സാലി നാരങ്ങാനം, രാജാ കരീം, അഫ്സൽ പത്തനംതിട്ട, അൻസാരി ഏനാത്ത്, എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.