തങ്ക അങ്കി വഹിച്ചു കൊണ്ടുള്ള ഘോഷയാത്രക്ക് നാളെ റാന്നിയിലെ വിവിധ ക്ഷേത്രങ്ങളിൽ ആചാരപരമായ സ്വീകരണം നല്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: മണ്ഡല പൂജക്ക് ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചു കൊണ്ടുള്ള ഘോഷയാത്രക്ക് നാളെ റാന്നിയിലെ വിവിധ ക്ഷേത്രങ്ങളിൽ ആചാരപരമായ സ്വീകരണം നല്കും. നാളെ രാവിലെ 7.30 ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന തങ്ക അങ്കി ഘോഷയാത്ര ചിറ്റൂർ മഹാദേവ ക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ ക്ഷേത്രം, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ ക്ഷേത്രം, മലയാലപ്പുഴ താഴം, മണ്ണാറകുളഞ്ഞി, തുടങ്ങിയ സ്ഥലങ്ങളിലെ ആചാരപരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചതിരിഞ്ഞ് 2.30 ന് തോട്ടമൺകാവ് ക്ഷേത്രത്തിൽ എത്തും. ഇവിടുത്തെ സ്വീകരണത്തിനു ശേഷം 3ന് തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ്മ പരിക്ഷിത്ത്, വിവിധ ഹൈന്ദവ സംഘടനകളും ചേര്‍ന്ന് റാന്നി രാമപുരം ക്ഷേത്രത്തിലേക്ക് സ്വീകരിക്കും.

സ്വീകരണത്തിനും വിശ്രമത്തിനും ശേഷം രാമപുരത്തു നിന്ന്‌ ഘോഷയാത്ര ഇടക്കുളം ശാസ്താ ക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം വഴ മാടമൺ ക്ഷേത്രത്തിലെത്തും. മാടമണ്ണിലെ സ്വീകരണത്തിനു ശേഷം പെരുനാട് ശാസ്താ ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര സ്വീകരണത്തിനു ശേഷം നാളെ അവിടെ വിശ്രമിക്കും. ശേഷം 26ന് രാവിലെ 8 മണിക്ക് ശബരിമലക്ക് യാത്രയാകും.

കൂനംകര, ശബരി ശരണാശ്രമം, ളാഹ അമ്മന്‍കോവില്‍, പുതുക്കട,രാജാംമ്പാറ, പ്ലാപ്പള്ളി, നിലയ്ക്കല്‍ മഹാദേവ ക്ഷേത്രം, അട്ടത്തോട്, ചാലക്കയം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയോടെ പമ്പയിലെത്തിച്ചേരും. അവിടെ നിന്നും മൂന്നു മണിയോടെ നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ശരംകുത്തിയിലെത്തും. അവിടെ നിന്നും ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തിലെത്തും. തങ്ക അങ്കി ചാര്‍ത്തിയാണ് 26ന് വൈകിട്ട് ദീപാരാധന നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...