മകളുടെ കഴുത്തറുത്ത് കൊന്ന പ്രൊഫസർ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

ചണ്ഡീ​ഗഢ് : യൂണിവേഴ്സിറ്റി കാമ്പസിലെ ഓഫീസിനുള്ളിൽ പ്രൊഫസറേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളിൽ പ്രൊഫസറുടേയും മകളുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രൊഫസർ സന്ദീപ് ​ഗോയലും(35) ഇയാളുടെ മകളുമാണ് മരിച്ചത്. ഇരുവരേയും ലാലാ ലജപത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി ആന്റ് അനിമൽ സയൻസസിലെ ഓഫീസിലാണ് മരിച്ച നിലിൽ കണ്ടെത്തിയത്. മകളെ സർജിക്കൽ ബ്ലേഡു കൊണ്ട് കഴുത്തു മുറിച്ച് കൊലപ്പെടുത്തി പ്രൊഫസറും കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാൾ വിഷാദ രോ​ഗത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ സൂചന നൽകിയതായി പോലീസ് പറഞ്ഞു. കൃത്യമായ ആരോഗ്യനിലയെക്കുറിച്ച് അറിയാൻ ഞങ്ങൾ ബന്ധപ്പെട്ട ഡോക്ടറുമായി സംസാരിക്കുമെന്നും ഹിസാർ അസിസ്റ്റൻ്റ്  പോലീസ് സൂപ്രണ്ട് രാജേഷ് മോഹൻ പറഞ്ഞു.

ഗോയൽ മകളുമായി വൈകുന്നേരം പുറത്തുപോയി വരാമെന്ന് പറ‍ഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വൈകിട്ട് 4 മണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ട ​ഗോയൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. പിന്നീട് ഭാര്യ അന്വേഷിച്ച് യൂണിവേഴ്സിറ്റിയിലെത്തിയപ്പോഴാണ് സ്കൂട്ടർ ​ഗേറ്റിന് പുറത്ത് നിർത്തിയത് കണ്ടത്. എന്നാൽ ​ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റിയെ അറിയിച്ച് പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ രണ്ടുപേരെയും കണ്ടെത്തിയത്. 2016 മുതൽ ​ഗോയൽ യൂണിവേഴ്സിറ്റിയെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...