മുഖ്യമന്ത്രിയുടെ അമിത സുരക്ഷയില്‍ ഇന്നും പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷയില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പത്തോളം സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മുഖ്യമന്ത്രി കടന്നു പോകുന്ന സ്ഥലങ്ങളില്‍ പ്രതിപക്ഷ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടി കഴിഞ്ഞദിവസവും തുടര്‍ന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷയാവും മുഖ്യമന്ത്രിക്കായി ഒരുക്കുക.

ഇന്നലെ മുഖ്യമന്ത്രിക്ക് നേരെ കൊല്ലത്ത് മാത്രം ആറിടത്താണ് കരിങ്കൊടി പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ആര്‍. വൈ.എഫ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. കൊട്ടിയത്തും, പാരിപ്പളളിയിലും, മാടന്‍നടയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ മാടന്‍നടയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാരിപ്പള്ളിയിലും , എസ്എന്‍ കോളജ് ജംഗഷനിലും കരിങ്കൊടി കാണിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ...

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ...

ആരോഗ്യ വകുപ്പ് ഡയറക്ടർ ചുമതല ഏറ്റെടുക്കാൻ ഡോ. കെ.ജെ റീന എത്തിയതോടെ ഡിഎച്ച്എസ് ഓഫീസിൽ...

0
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ചുമതല ഏറ്റെടുക്കാൻ ഡോ. കെ.ജെ റീന...

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ്...

ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി ബജറ്റ്

0
തിരുവനന്തപുരം: ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി...