വ്യാപാരികളുടെ പ്രതിഷേധം ഫലം കണ്ടു ; വര്‍ദ്ധിപ്പിച്ച തൊഴില്‍നികുതി പത്തനംതിട്ട നഗരസഭ വേണ്ടെന്നു വെച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാപാരികളില്‍ നിന്നും കൂടിയ നിരക്കില്‍ തൊഴില്‍ കരം പിരിക്കുവാനുള്ള പത്തനംതിട്ട നഗരസഭയുടെ തീരുമാനം പിന്‍വലിച്ചു. പഴയ നിരക്കില്‍ പത്തനംതിട്ട നഗരസഭാ പ്രദേശത്തെ വ്യാപാരികള്‍ക്ക് കരം അടക്കാം. വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി കുറവ് ചെയ്യണമെന്നുള്ള അപേക്ഷയും ഒപ്പം നല്‍കണം. പിഴ കൂടാതെ നികുതി അടക്കുവാനുള്ള അവസാന ദിവസം സെപ്തംബര്‍ 30 (നാളെ) ആണ്. അത് കഴിഞ്ഞാല്‍ പിഴപ്പലിശ നല്‍കി നികുതി അടക്കാം.

അശാസ്ത്രീയമായും അന്യായമായും തൊഴില്‍ കരം വര്‍ദ്ധിപ്പിച്ചതിനെതിരെ പത്തനംതിട്ടയിലെ വ്യാപാരികള്‍ കഴിഞ്ഞദിവസം പ്രതിഷേധ സമരം നടത്തിയിരുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റിന്റെ നേത്രുത്വത്തില്‍ പത്തനംതിട്ട നഗരസഭാ ഓഫീസിനു മുമ്പിലും പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രുത്വത്തില്‍ സിവില്‍ സ്റ്റേഷന് മുമ്പിലുമായിരുന്നു സമരം. ഇന്ന് വൈകുന്നേരത്തോടെ സംഘടനാ പ്രതിനിധികളെ നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ കൂടിയ നിരക്കിലുള്ള തൊഴില്‍ക്കരം ഇപ്പോള്‍ ഇടാക്കേണ്ടതില്ലെന്ന് നഗരസഭ തീരുമാനിച്ചത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...