സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച് പി എസ് സി ആഭ്യന്തരവിഭാഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച് പി എസ് സി ആഭ്യന്തരവിഭാഗം. എസ്.പി സിനി എഫ് ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സർക്കാർതല തല അന്വേഷണത്തിനും സാധ്യത. പി എസ് സി പരീക്ഷാ വിഭാഗത്തിൽനിന്ന് അന്വേഷണസംഘം റിപ്പോർട്ട് തേടും. ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. സർക്കാർതല അന്വേഷണത്തിനും സാധ്യതയുണ്ട്.ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിൽ നടന്ന ക്രമക്കേടുകൾ പി.എസ്‌.സിയുടെ വിശ്വാസ്യതയിൽ സംശയം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ച കടുത്ത നിലപാടാണ് അന്വേഷണത്തിന് വഴി തുറന്നത്. ഉദ്യോഗാർത്ഥികൾ പ്രതീക്ഷയോടെ കാണുന്ന പി.എസ്‌.സിയെ കുറിച്ച് ഉയരുന്ന ആക്ഷേപങ്ങൾ ഗുരുതരം ആണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷക്ക് 10 ചോദ്യങ്ങളുടെ ഉത്തരം മൂല്യ നിർണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് പി.എസ്‌.സിയെ വിവാദത്തിലാക്കിയത്. സംഭവം പുറത്തായതോടെയാണ് പി.എസ്‌.സി അഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണത്തിൽ സർക്കാരിന് തൃപ്തിയില്ല. പി.എസ്‌.സിയിലെ അഭ്യന്തര വിജിലൻസ് സംവിധാനം ദുർബലമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ ട്രെയിൻ പാളം തെറ്റി ; അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്ക്

0
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ...

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...