തിരുവനന്തപുരം : ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആർടിസിയിൽ പുതിയ സംരംഭത്തിന് വഴിയൊരുങ്ങുന്നു. ഇനിമുതൽ കെഎസ്ആർടിസിയുടെ പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച കിഴക്കേകോട്ടയിലെ കെഎസ്‌ആര്‍ടിസി പെട്രോള്‍ പമ്പില്‍ നടക്കും.
ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍, വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.
കെഎസ്‌ആര്‍ടിസിയുടെ 75 പന്പുകളും പൊതുജനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനായി നല്‍കാനാണ് തീരുമാനം. സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട് ലെറ്റ് ആരംഭിക്കുന്നത്.