സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാരെ ദ്രോഹിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെഡിസെപ്പ് ഉള്‍പ്പെടെയുള്ള സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിക്കുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പത്തനതിട്ട ജില്ലാ പ്രവര്‍ത്തക സമ്മേളനം രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

പെന്‍ഷന്‍കാര്‍ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണ്. തുശ്ചമായ പെന്‍ഷന്‍ ലഭിക്കുന്നവര്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി പെന്‍ഷന്‍കാര്‍ ശക്തമായ പോരാട്ടം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇടക്കാലാശ്വാസം, ഡി.എ കുടിശിഖ, പെന്‍ഷന്‍ പരിഷ്കരണ കുടിശിഖ എന്നിവ അടിയന്തിരമായി അനുവദിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാന്‍ കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം തീരുമാനിച്ചു.

കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ്  ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടക്കാട്, ബി. നരേന്ദ്രനാഥ്, എലിസബത്ത് അബു, കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി ചെറിയാന്‍ ചെന്നീര്‍ക്കര ഭാരവാഹികളായ വിത്സന്‍ തുണ്ടിയത്ത്, എസ്. മധുസൂധനന്‍ പിള്ള, എം.എ ജോണ്‍, എബ്രഹാം വി. ചാക്കോ, കോശിമാണി, ലീലാ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...