പത്തനംതിട്ട : പുനലൂർ-മൂവാറ്റുപുഴ (പി.എം) പാതയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും അപകട വളവുകളും കൊക്കകളും നിറഞ്ഞ പുനലൂർ-പൊൻകുന്നം റോഡ് നിവർന്നില്ല. അപകടവളവുകളിൽ മുന്നറിയിപ്പ് സംവിധാനം പോലുമില്ല. ശബരിമല തീർഥാടനകാലം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കേ പാതയിലെ പ്രധാന റോഡിൽ മൈലപ്ര മുതൽ മണ്ണാരക്കുളഞ്ഞിവരെ ഭാഗം ഏറെ അപകടസാധ്യതയുള്ള ഭാഗമായി മാറി. റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ പ്രശ്നംപോലും പരിഹരിക്കാത്ത വില്ലേജാണ് മൈലപ്ര. തർക്കവും പ്രശ്നങ്ങളും നിയമനടപടിയും നീളുമ്പോൾ പി.എം റോഡിൽ ഏറ്റവും അധികം അപകടം പതിയിരിക്കുന്ന പ്രധാന വളവുകൾ ഈഭാഗത്തുമാണ്. കരാറുകാരുടെയും കെ.എസ്.ടി.പിയുടെയും കണക്കിൽ വളരെക്കുറച്ചു ഭാഗത്തെ പണി മാത്രമാണ് പൂർത്തിയാക്കാനുള്ളത്. എന്നാൽ സംസ്ഥാനപാതയിലെ സഞ്ചാരികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന മേഖലയായി ഇത് മാറിയിരിക്കുകയാണ്. മൈലപ്രക്കും മണ്ണാരക്കുളഞ്ഞിക്കും മധ്യേ മൂന്ന് പ്രധാന വളവുണ്ട്. ഇവ നിവർത്തി റോഡ് നിർമാണം പൂർത്തീകരിക്കാനാണ് പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് രണ്ട് വളവുകൾക്ക് പാലം വേണ്ടിവരുമായിരുന്നു. എന്നാൽ എസ്റ്റിമേറ്റ് തുക കൂടുതലാണെന്ന പേരിൽ പിന്നീട് പാലം ഉപേക്ഷിച്ചു. ഇതോടെ വളവുകൾ പൂർണമായി നിവർന്നില്ല. കയറ്റവും വളവുമാണ് പ്രധാന പ്രശ്നം. സംരക്ഷണ ബാരിക്കേഡുകൾ എല്ലായിടത്തുമില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1