ഫോര്‍ട്ട് കൊച്ചി: കനത്ത മഴ ജന ജീവിതത്തെ ദുരിതത്തിലാക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മണ്‍സൂണ്‍ ടൂറിസം മേഖല. കൊച്ചിയിലെ മേഘവിസ്‌ഫോടനവും വെള്ളക്കെട്ടും ശുചീകരണ പ്രതിസന്ധിയും മണ്‍സൂണ്‍ ഗവേഷണ വിദ്യാര്‍ത്ഥികളെയും കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.കനത്ത മഴ, ഇടതൂര്‍ന്ന കാടുകള്‍, കാവുകള്‍, കായലുകള്‍, വെള്ളക്കെട്ട്, ജലജന്യരോഗ പകര്‍ച്ച തുടങ്ങി വിവിധ തലങ്ങളെക്കുറിച്ചുള്ള പഠന പരീക്ഷണങ്ങള്‍ കേരളത്തിലെ മണ്‍സൂണ്‍ കാലത്തെ ശ്രദ്ധേയമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി തെക്ക്- മദ്ധ്യ കേരളത്തിലുണ്ടായ കനത്ത മഴയും വെള്ളക്കെട്ടും ദുരിതങ്ങളും നവ മാദ്ധ്യമങ്ങളിലൂടെ അന്തര്‍ ദേശീയ തലങ്ങളില്‍ ശ്രദ്ധപതിഞ്ഞതോടെ മണ്‍സൂണ്‍കാല വിദേശ വിനോദസഞ്ചാരികളില്‍ നിന്ന് നിരവധി അന്വേഷണങ്ങളാണ് ടൂറിസം ഏജന്‍സികളിലെത്തുന്നത്.
കനത്ത മഴ മൂലമുണ്ടാകുന്ന ദുരിത പഠനങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും കേരളത്തില്‍ എത്തിക്കഴിഞ്ഞു. വിനോദ സഞ്ചാരികളും ഗവേഷണ വിദ്യാര്‍ത്ഥികളടക്കമുള്ളവരും വലിയതോതില്‍ എത്തുന്നത് മണ്‍സൂണ്‍കാല ടൂറിസത്തെ കേരളത്തിന്റെ വലിയ സാദ്ധ്യതയായി ചൂണ്ടിക്കാണിക്കുന്നുവെന്ന് ടൂറിസം ഏജന്‍സികളും ഹോംസ്റ്റേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പറയുന്നു.മണ്‍സൂണ്‍കാല ടൂറിസം ആകര്‍ഷകമാക്കാന്‍ ജലയാത്രാ സൗകര്യമടക്കം പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കി കുമരകം അടക്കമുള്ള ടുറിസം കേന്ദ്രങ്ങളിലെ മുന്‍നിര ഹോട്ടലുകള്‍ ?പാക്കേജില്‍ ഹൗസ് ബോട്ട് യാത്ര, മലയോര യാത്ര, കായല്‍ ഭക്ഷ്യ വിഭവങ്ങള്‍, മഴ സ്‌നാനം എന്നിവയും ?ഹോം സ്റ്റേ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും അഭ്യന്തര സഞ്ചാരികളുടെ ബുക്കിംഗ് അന്വേഷണവും സജീവം.