പൗരത്വനിയമ ഭേദഗതി ; ബംഗാളിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും പൗരത്വം നൽകിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പൗരത്വനിയമ ഭേദഗതിപ്രകാരം പശ്ചിമബംഗാൾ, ഹരിയാണ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ആദ്യഘട്ട അപേക്ഷകർക്ക് പൗരത്വം നൽകി. മേയ് 15-ന് ഡൽഹിയിലും പൗരത്വം അനുവദിച്ചിരുന്നു. ശനിയാഴ്ച ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ എതിർപ്പുമറികടന്ന് പൗരത്വം നൽകിയത്. ഒമ്പതു മണ്ഡലങ്ങളിലാണിനി വോട്ടെടുപ്പ് ബംഗാളിൽ നടക്കാനുള്ളത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട് 2014 ഡിസംബർ 31-നകം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകാനാണ് സി.എ.എ. കൊണ്ടുവന്നത്.

ഇവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ രാജ്യത്ത് താമസിക്കേണ്ട കാലയളവ് ആറു വർഷമാക്കി ചുരുക്കി. വ്യക്തമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ പൗരത്വം ലഭിക്കും. 2019-ൽ നിയമം പാസാക്കിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് മാർച്ച് 11 -നാണ് സർക്കാർ വിജ്ഞാപനം ചെയ്തത്. ഇന്ത്യൻ പൗരത്വത്തിന് അർഹരായ ആളുകളുടെ അപേക്ഷ സ്വീകരിക്കാൻ ജില്ലാ പോസ്റ്റൽ സൂപ്രണ്ട് ചെയർമാനായി ജില്ലാതല കമ്മിറ്റിയെയും നിയോഗിച്ചു. പൗരത്വം നൽകുന്നതിനു മുന്നോടിയായി അപേക്ഷകൾ സൂക്ഷ്മമായി പരിശോധിക്കാൻ സംസ്ഥാനതലത്തിൽ സെൻസസ് ഡയറക്ടർ അധ്യക്ഷനായ സമിതിയെയും ഏർപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...