എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍ ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. വിഷയം റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കിയിരിക്കുകയാണ്. 12 കോളേജുകളില്‍ എവിടെ എത്തി റിപ്പോര്‍ട്ട് ചെയ്താലും കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഈ മാസം 13 ന് നടക്കുന്ന കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷനില്‍ ഈ സൗകര്യം ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം വരെ തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലാണ് കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഓരോ കോളേജിലും പ്രത്യേകമായാണ് ആണ് സ്‌പോട്ട് അഡ്മിഷന്‍ വെച്ചത്. ഒരേ ദിവസം പല കോളേജുകളില്‍ അഡ്മിഷന്‍ വച്ചതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകും എന്ന ആശങ്ക ഉയര്‍ന്നിരുന്നു.സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ സ്‌പോട്ട് അഡ്മിഷന്‍ നടപടിക്രമങ്ങള്‍ മാറ്റിയത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കിയിരുന്നു. ഒഴിവുള്ള കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ ഒഴിവാക്കി, പകരം ഓരോ കോളേജിലും പ്രത്യേകം അഡ്മിഷന്‍ നടത്തനായിരുന്നു തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി....

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി യു.പിയിലെ യുവജനങ്ങൾ; പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകി

0
ഉത്തർപ്രദേശ്: തൊ,ഴിലില്ലായ്മയും തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി സമൂഹത്തെ എത്രമാത്രം പ്രക്ഷുബ്ധമാക്കിയിരിക്കുന്നു...