കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. കേരളത്തിലെ എംപിമാരോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നദ്ദ വിളിച്ച എംപിമാരുടെ യോഗത്തിൽ കെ.സി. വേണുഗോപാൽ വിഷയം ഉന്നയിച്ചു. കേരളത്തിൻറെ ദീർഘകാല ആവശ്യം അംഗീകരിക്കണമെന്ന് എംപിമാർ ജെപി നദ്ദയോട് ആവശ്യപ്പെട്ടു. അതേസമയം, എഫ്സിആർഎ ബിൽ പാർലമെന്റിന്റെ നാളത്തെ അജണ്ടയിലുമില്ല. ജെപിസിക്കു വിടാനുള്ള ശുപാർശയും ഉൾപ്പെടുത്തിയില്ല. ഇതോടെ ബിൽ ഈ സമ്മേളനത്തിൽ വരാനുള്ള സാധ്യത മങ്ങി.എയിംസ് തൃശൂരിൽ വേണമെന്ന് സുരേഷ് ഗോപി എംപി നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ എയിംസ് വരും. എയിംസിൽ ഉചിതമായ രാഷ്ട്രീയം ഉണ്ടാകും. എയിംസിന് വേണ്ടിയുള്ള നടപടി സംസ്ഥാന സർക്കാർ പൂർത്തിയാക്കി കേന്ദ്രത്തിനു നൽകിയിട്ടില്ല.

എല്ലാ സൗകര്യങ്ങളും ഒത്തു വരുന്ന സ്ഥലമാണ് വേണ്ടത്. 10 സ്ഥലങ്ങൾ തരാം എന്നാണ് ഒടുവിൽ കെ മുരളീധരൻ പറഞ്ഞത്. കേരളത്തോട് ചേർന്ന് കിടക്കുന്ന അതിർത്തി മേഖലകൾക്ക് കൂടി മെച്ചം ലഭിക്കണം. ആളുകൾക്ക് വേഗത്തിൽ എത്തിപ്പെടാൻ കഴിയണം. ആലപ്പുഴയിൽ വേണമെന്ന് താൻ അഭിപ്രായപ്പെട്ടതിൽ പ്രാദേശികവാദം ഇല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ആലപ്പുഴ എല്ലാംകൊണ്ടും കൂപ്പു കുത്തി നിൽക്കുന്ന ഇടമായി. മെഡിക്കൽ കോളജിന്റെ അവസ്ഥ പോലും ശോചനീയമാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. ദില്ലിയിൽ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് പരാമർശം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...

ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി....

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി യു.പിയിലെ യുവജനങ്ങൾ; പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകി

0
ഉത്തർപ്രദേശ്: തൊ,ഴിലില്ലായ്മയും തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി സമൂഹത്തെ എത്രമാത്രം പ്രക്ഷുബ്ധമാക്കിയിരിക്കുന്നു...