തിരുവല്ല : പേരുർക്കട പോലീസ് സ്റ്റേഷനിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ടത് ദളിന് സമൂഹത്തോട് ഇടതുപക്ഷത്തിന്റെ വെല്ലുവിളിയാണെന്ന് പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ പറഞ്ഞു. ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭ പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് യുവതിയെ മോഷണക്കുറ്റം ആരോപിച്ച് 20 മണിക്കൂർ പീഡിപ്പിച്ചതും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കക്കൂസിൽ പോയി കുടിക്കാൻ പറഞ്ഞതും വസ്ത്രം അഴിച്ച് പരിശോധിച്ചതും ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഹങ്കരിക്കുന്ന സാക്ഷര കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോഴാണ്. മക്കളെയും ഭർത്താവിനെയും പ്രതികൾ ആക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചത് ജനാധിപത്യ കേരളം ഏറെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കിരാതമായ നടപടിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അഡ്വ.വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്‍.ഡി.എഫ് ഭരണം ദളിത് സമൂഹത്തിന് സമ്മാനിച്ചത് കൊടുംപീഢനമാണ്. എന്നിട്ടും യാതൊരു ഉളുപ്പും ഇല്ലാതെ ദളിതരുടെ അപ്പോസ്തലരാണ് തങ്ങളെന്ന് മേനി നടിക്കുകയാണ് ഇടതുപക്ഷം. അടുത്തുവരുന്ന തദ്ദേശ – നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജനം ഇതിനുമറുപടി നല്‍കുമെന്നും വര്‍ഗീസ് മാമ്മന്‍ പറഞ്ഞു. യോഗത്തിൽ ഈപ്പൻ കുര്യൻ, ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, സജി എം റ്റി, അനിയൻ, സോമൻ, രാജൻ, ലീല ജയകുമാർ, ലീസി രാജൻ, മധു, മോഹനൻ വേങ്ങയിൽ, സുകുമാരൻ, രാമചന്ദ്രൻ, രമേശ്, എന്നിവർ പ്രസംഗിച്ചു