കൂടൽ വില്ലേജിൽ വന്‍ കയ്യേറ്റം ; രണ്ട് ഏക്കർ 33 സെന്റ് സർക്കാർ ഭൂമി തിരികെ പിടിക്കണം – മുഖ്യമന്ത്രിക്ക് പരാതിയുമായി റഷീദ് ആനപ്പാറ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൂടൽ വില്ലേജിൽപെട്ട സർക്കാർ വക രണ്ട് ഏക്കർ 33 സെന്റ് ഭൂമി അനധികൃതമായി കയ്യേറിയവരിൽ നിന്നും തിരികെ പിടിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി. കൂടൽ വില്ലേജിൽ സർക്കാർ വക 2 ഏക്കർ 33 സെന്റ് പുറമ്പോക്ക് ഭൂമി 23 പേർ അനധികൃതമായി കയ്യേറി കൈവശം വെച്ചിരിക്കുകയാണ്. ഈ ഭൂമി ഇന്നും രേഖകൾ പ്രകാരം സർക്കാരിന്റെ കൈവശമാണ്.

എന്നാൽ ഈ ഏക്കർ കണക്കിന് ഭൂമി കൈയേറിയ വരെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്നും ഒഴിപ്പിക്കാൻ റവന്യൂ അധികൃതർ തയ്യാറാകുന്നില്ല. സർക്കാരിന്റെ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമിയാണ് അഴിമതിക്കാർ കൈവശം വെച്ചു വരുന്നതെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. സർക്കാർഭൂമി അനധികൃതമായി കൈവശം വെച്ചു വരുന്നവരുടെ പേരും മേൽവിലാസവും അടങ്ങിയ ലിസ്റ്റ് വിവരാവകാശ നിയമപ്രകാരം ലഭിച്ചതും കൂടി ചേർത്താണ് റഷീദ് അധികൃതർക്ക് പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...