തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ പി അനിൽകുമാർ. അത് എൽഡിഎഫിന്റെ സംഭാവനയാണ്. മൂന്നുമാസം കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല വൈദ്യുതി മേഖലയിലെ അവസ്ഥ. പ്രതിസന്ധി നേരിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി എ പി അനിൽകുമാർ വ്യക്തമാക്കി. പത്തുവർഷമായി എന്തുകൊണ്ട് പവർകട്ട് ഇല്ല എന്ന ചോദ്യത്തിന് എപി അനിൽകുമാർ മറുപടി പറഞ്ഞില്ല. കെപിസിസി പ്രസിഡണ്ടിനെ ഉചിതമായ സമയത്ത് തീരുമാനിക്കും. മാധ്യമങ്ങളുടെ ഉൽക്കണ്ഠ അംഗീകരിക്കുന്നു. മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ ഒരു മെല്ലെ പോക്കും ഉണ്ടായിട്ടില്ല. അന്വേഷണം കൃത്യമായി നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































