പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കടന്നുകളഞ്ഞ സംഘത്തെ വെള്ളത്തൂവൽ പോലീസ് സാഹസികമായി പിടികൂടി. വ്യാഴം വൈകിട്ടാണു സംഭവം. ആലുവ സ്വദേശികളായ നാലംഗ സംഘമാണു പോലീസിനെ വെട്ടിച്ചു കടന്നുപോകാൻ ശ്രമം നടത്തിയത്. കടന്നുകളഞ്ഞ സംഘത്തെ ആനച്ചാലിൽ തടയാനുള്ള പോലീസിന്റെയും നാട്ടുകാരുടെയും നീക്കം വിജയിച്ചില്ല. പിന്നീടു കല്ലാർകുട്ടിയിൽ വച്ച് തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഇവരെ കബളിപ്പിച്ച് വാഹനം തിരിച്ച് വെള്ളത്തൂവൽ ഭാഗത്തേക്ക് ഓടിച്ചുപോയി.

വെള്ളത്തൂവൽ ടൗണിനു സമീപം പോലീസ് സംഘം വാഹനം തടയാൻ ശ്രമിച്ചു. ഇവരെ തട്ടിമാറ്റി വാഹനം തിരിക്കുന്നതിനിടെ കാർ ഓടയിൽ ചാടിയതോടെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. വാഹനത്തിലെ നാലംഗ സംഘത്തിൽ ഒരു വനിതയും ഉണ്ടെന്നു പോലീസ് പറഞ്ഞു. കൊടൈക്കനാൽ, മൂന്നാർ സന്ദർശനശേഷം തിരികെ പോകുകയായിരുന്നു സംഘം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...