Wednesday, October 9, 2024 4:39 pm

തപ്പ് താളത്തിനൊപ്പം കോലങ്ങള്‍ ; ആര്‍ത്തുവിളിച്ച് കടമ്മനിട്ടക്കാര്‍

For full experience, Download our mobile application:
Get it on Google Play

കടമ്മനിട്ട : കാച്ചിമുറുക്കിയ തപ്പിൽ നിന്നുയർന്ന രൗദ്രതാളത്തിൽ കൂട്ടക്കോലങ്ങൾ കളത്തിൽ നിറഞ്ഞാടി. ചൂട്ടുവെച്ച് രണ്ടുനാൾ പച്ചത്തപ്പുകൊട്ടി കളമുണർത്തിയ ശേഷമാണ് മൂന്നാം ദിവസമായ ഇന്നലെ കൂട്ടക്കോലങ്ങൾ കളം നിറഞ്ഞാടിയത്. മേളക്കാർ ആഴികൂട്ടി അതിനു ചുറ്റും വട്ടമിരുന്ന് തപ്പ് ചൂടാക്കിയും പാണത്തോൽ കൊണ്ട് തൂത്തുതണുപ്പിച്ച് വീണ്ടും ചൂടാക്കിയും ക്രമാനുഗതമായി കാച്ചിയെടുത്ത തപ്പിൽ ഈടുകൈകളോടെ കാപ്പൊലിച്ച് ജീവയും വല്ല്യഗണപതിയും നാലുചെമ്പടയും കൊട്ടി തപ്പുമേളം മുറുകിയത്തോടെ വല്യകാപ്പൊലിയായി. പിന്നീട് കത്തിയെരിയുന്ന ചൂട്ടുകറ്റയുടെ പ്രഭയിൽ മേളത്തിന്റെയും വായിക്കുരവയുടെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ ക്ഷേത്രമുറ്റത്തേക്ക് കോലങ്ങളെത്തി. പിന്നീട് ഓരോന്നായിട്ടാണ് തുള്ളി ഒഴിഞ്ഞത്. ആദ്യം കളത്തിൽ വെളിച്ചപ്പാട് അലറിവിളിച്ച് അരുളപ്പാടുകൾ നൽകി. തുടർന്ന് താവടിയും പുലവൃത്തവും. പാളകോലങ്ങളിൽ തുടക്കം കുറിക്കുന്ന ഗണപതികോലം അഥവാ പിശാച് കോലമാണ് ആദ്യം കളത്തിലെത്തിയത്. പൈശാചിക ദോഷങ്ങളും ബാധകളും ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് പിശാച് കോലം തുള്ളുന്നത്.

വസൂരി പോലെ മാരക രോഗങ്ങളിൽ നിന്ന് ഗ്രാമ ജനതയ്ക്ക് മുക്തി നൽകണമെന്ന അപേക്ഷയോടെയാണ് മറുതാക്കോലം തുള്ളിയുറഞ്ഞത്. വലം കൈയ്യിൽ വാളും ഇടം കയ്യിൽ പന്തവും പാശവുമായി മരണഭീതിയിൽ നിന്നും അകാലമൃത്യു, ആത്മഹത്യാ പ്രേരണ എന്നിവ ഒഴിവാക്കി നാടിനെ രക്ഷിക്കാനും സൽസന്താന ഭാഗ്യത്തിനുമായി മാർക്കണ്ഡേയചരിതം പാടിയാടിയാണ് കാലൻകോലം കളംമാഞ്ഞത്. പടേനിയിലെ ശക്തമായ വഴിപാടുകോലമാണ് കാലൻ കോലം. കാലന്റെ ചടുലമായ ചുവടുകൾ കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കളത്തിൽ ഭൈരവിയും കാഞ്ഞിരമാലയും സുന്ദരയക്ഷിയും ചേർന്ന് നിരത്തി തുള്ളൽ നടത്തിയതിനുശേഷം കോലങ്ങൾ ഓരോന്നായി തുള്ളിയുറഞ്ഞു. അവസാനം കൊട്ടിയടക്കോട് കൂടിയാണ് മൂന്നാംപടേനി അവസാനിച്ചത്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു

0
മലപ്പുറം: നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു. നിലമ്പൂർ പാടിക്കുന്നിലെ...

ആ ഒറ്റക്കാരണത്താല്‍ ആടുജീവിതം ഗ്രാമിയില്‍ നിന്നും തളളിക്കളഞ്ഞു ; വെളിപ്പെടുത്തലുകളുമായി എ.ആര്‍ റഹ്മാന്‍

0
ഗ്രാമി അവാര്‍ഡിനായി ‘ആടുജീവിതം’ സിനിമയുടെ സൗണ്ട് ട്രാക്ക് അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടുവെന്ന് സംഗീതസംവിധായകന്‍...

വനം വകുപ്പ് ഓഫീസിൽ നാടകീയ രംഗങ്ങള്‍ ; സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥന്‍ അതിക്രമിച്ചെത്തി കസേരയിൽ കയറിയിരുന്നു

0
തിരുവനന്തപുരം: തിരുവനന്തപുരം പരുത്തിപ്പള്ളിയിലെ വനം വകുപ്പ് ഓഫീസിൽ നാടകീയ രംഗങ്ങള്‍. സസ്പെന്‍ഷനിലായിരുന്ന...

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ; കെ സുരേന്ദ്രനിൽ നിന്നും അം​ഗത്വം സ്വീകരിച്ചു

0
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍...