ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയതാണ് തുടര്‍ഭരണത്തിന് കാരണം : മുല്ലക്കര

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനങ്ങള്‍ നെഞ്ചേറ്റിയതു കൊണ്ടാണ് ഇടതു സര്‍ക്കാരിന് തുടര്‍ഭരണം നേടാനായതിന്‍റെ കാരണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം മുല്ലക്കര രത്നാകരന്‍ പറഞ്ഞു. എല്‍.ഡി.എഫ് റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പുഴയില്‍ കേരള സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാവ്യാധിയായ കോവിഡിനെ ജനപക്ഷത്തു നിന്നാണ് നമ്മള്‍ നേരിട്ടത്. ഓഖിയും വെള്ളപ്പൊക്കവും നിപ്പയും നമ്മള്‍ ഒറ്റകെട്ടായി നിന്ന് നേരിട്ടതാണ്. ആസൂത്രണ മികവില്‍ ഇന്‍ഡ്യയിലെ ഏതു സര്‍ക്കാരിനെക്കാള്‍ മുന്നിലാണ് നമ്മള്‍. ജനങ്ങളെ ലളിതമായും ആര്‍ഭാടമില്ലാതെയും ജീവിക്കാന്‍ നമ്മളെ പഠിപ്പിച്ചത് കോവിഡാണ്. അതിനെ നേരിട്ടതിന്‍റെ മികവ് യു.എന്‍ പോലും അംഗീകരിച്ചിരുന്നു. ലോക്ക്ഡൗണില്‍ ജോലി നഷ്ട്ടപ്പെട്ടവര്‍ക്കും ഭക്ഷണമില്ലാതെ വലഞ്ഞവര്‍ക്കും നമ്മള്‍ സാമൂഹ്യ അടുക്കള വഴിയാണ് നേരിട്ടത്.

മാധ്യമങ്ങളും പ്രതിപക്ഷവും ഒരു പോലെ ഇടതു സര്‍ക്കാരിനെതിരെ വിമര്‍ശിക്കുകയും വിവാദത്തിലാക്കാന്‍ ശ്രമിച്ചിട്ടും ജനങ്ങള്‍ നമ്മെ നെഞ്ചേറ്റുകയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയോര ഹൈവേയും തീരദേശ ഹൈവേയും നമ്മുടെ നേട്ടമാണ്. പത്ര വാര്‍ത്തകള്‍ നോക്കി നിത്യവും അഴിമതി ആരോപണം നടത്തുന്ന കോണ്‍ഗ്രസിനേയും വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയേയും ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം ഏരിയ സെക്രട്ടറി ടി.എന്‍ ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, മുന്‍ എം.എല്‍.എ രാജു എബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആര്‍ പ്രസാദ്, എസ്. ഹരിദാസ്, ജോജോ കോവൂര്‍, ആലിച്ചന്‍ ആറൊന്നില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ബിനു തെള്ളിയില്‍, കോമളം അനിരുദ്ധന്‍, ജേക്കബ് ജോര്‍ജ്, എബ്രഹാം കുളമട, റെജി കൈതവന എന്നിര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...

ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ്...

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...