പല ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലും കാണുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുറച്ചു നാളുകൾ കഴിയുമ്പോൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചില വരകൾ. പ്രധാനമായും പച്ച നിറത്തിലാണ് ഈ വരകൾ കാണപ്പെടുന്നത്. വളരെ അരോചകമായി തോന്നുന്ന ഈ വരകൾ ഫോണിന്റെ ഭംഗിയെത്തന്നെ നശിപ്പിക്കുന്നവയാണ്. നിരവധി കാരണങ്ങളാലാണ് ഇത്തരം വരകൾ പ്രത്യക്ഷപ്പെടുന്നത്.
ഡിസ്പ്ലേ കണക്ടർ ലൂസ് ആകുന്നതോ ഇതിന് കേടുപാടുകൾ സംഭവിക്കുന്നതോ ഫോണുകളിൽ പച്ച വര വീഴാൻ ഉള്ള കാരണങ്ങളിൽ ഒന്നാണ്. ഡിസ്പ്ലേയിൽ വെള്ളം കയറുന്നതാണ് മറ്റൊരു കാരണം. ചില സമയങ്ങളിൽ അനുയോജ്യമല്ലാത്ത ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്താലും ഇത്തരത്തിലുള്ള വരകൾ കാണാൻ സാധിക്കും. ഫോണിൽ തെറ്റായ കോൺഫിഗറേഷൻ സംഭവിക്കുന്നതും ഇത്തരം കേടുപാടുകൾ സംഭവിക്കാൻ ഇടയാക്കുന്നതാണ്.
ഫോൺ വാങ്ങി കുറച്ചു നാളുകൾ കഴിഞ്ഞതിന് ശേഷമായിരിക്കും ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചു തുടങ്ങുന്നത്. നിങ്ങളുടെ ഫോണിലോ അല്ലെങ്കിൽ സുഹൃത്തുക്കളുടെ ഫോണിലോ ഇത്തരത്തിലുള്ള പച്ചവരകൾ കാണുന്നുണ്ടെങ്കിൽ ഇവ എങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് നമ്മുക്ക് പരിശോധിക്കാം. ഡിസ്പ്ലേ കണക്റ്റർ മൂലമോ അല്ലെങ്കിൽ വെള്ളത്തിൽ വീണത് മൂലമോ ആണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നത് എങ്കിൽ അടുത്തുള്ള സർവ്വീസ് സെന്ററിൽ പോകുന്നതായിരിക്കും ബുദ്ധി. അല്ലാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തതിനാലോ ഫോണിന്റെ കോൺഫിഗറേഷൻ തെറ്റിക്കിടക്കുന്നതിനാലോ ആണ് ഈ പ്രശ്നം ഉണ്ടാകുന്നത് എങ്കിൽ ഉപഭോക്താക്കൾക്ക് തന്നെ ഇത് പരിഹരിക്കാവുന്നതാണ്. ഇതിനായി ചില പൊടിക്കൈകൾ പരീക്ഷിക്കാം. നിങ്ങളുടെ ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് ഒരു പക്ഷെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കിയേക്കാം. ഫോൺ ഓഫ് ചെയ്ത് വീണ്ടും ഓൺ ആക്കിയതിന് ശേഷമായിരിക്കണം റീസ്റ്റാർട്ട് ചെയ്യേണ്ടത്.
നിങ്ങളുടെ ഫോണിന്റെ സോഫ്‌റ്റുവെയറിലെ ഏതെങ്കിലും താൽക്കാലിക തകരാർ മൂലമാണ് ഗ്രീൻ ലൈൻ വന്നത് എങ്കിൽ ഇങ്ങനെ ചെയ്യുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും. മറ്റൊരു മാർഗമാണ് ഫോൺ സേഫ് മോഡിൽ ഇട്ടതിന് ശേഷം റീസ്റ്റാർട്ട് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലെ ആവിശ്യമായ കാര്യങ്ങൾ സേഫ് ആക്കിയതിന് ശേഷമായിരിക്കും ഫോൺ റീസ്റ്റാർട്ട് ആകുക. ഇതും സോഫ്റ്റുവെയർ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്.
ഒരു പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷമാണ് നിങ്ങളുടെ ഫോണിൽ പച്ച വര പ്രത്യക്ഷപ്പെട്ടത് എങ്കിൽ എത്രയും പെട്ടെന്ന് തന്നെ ആ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. സെറ്റിംഗ്സിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ആതും മാറ്റി പഴയപടി ആക്കേണ്ടതാണ്. നിങ്ങളുടെ ഫോൺ അപ്ഡേറ്റ് ചെയ്യുന്നതും ചിലപ്പോൾ ഇത്തരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതാണ്. നിങ്ങളുടേത് ആൻഡ്രോയിഡ് പഴയപതിപ്പ് ആണെങ്കിൽ അത് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്നം തീരുന്നതാണ്.
ഇത്രയും ചെയ്തിട്ടും ഫോണിന്റെ പ്രശ്നത്തിൽ പരിഹാരം ആയില്ലെങ്കിൽ അവസാനമായി ഫാക്ടറി റീസെറ്റ് ചെയ്യുന്നത് ചിലപ്പോൾ ഗുണം ചെയ്യുന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഫോണിലെ ഡേറ്റകൾ എല്ലാം നഷ്ടപ്പെടും എന്ന് ഓർമ്മ വേണം. ആയതിനാൽ ആവിശ്യമുള്ള ഡേറ്റ വേറെ കോപ്പി ചെയ്തുവെച്ചതിന് ശേഷം ആയിരിക്കണം ഫാക്ടറി റീസെറ്റ് ചെയ്യേണ്ടത്. ഇതോടെ ഫോൺ റീസെറ്റ് ആകുകയും ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് ഇൻസ്റ്റാൾ ആകുകയും ചെയ്യുന്നതാണ്. ഇത്രയും ചെയ്തതിന് ശേഷവും പച്ച വര നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഫോണിന്റെ സോഫ്റ്റുവെയർ പ്രശ്നം അല്ല ഹാർഡുവെയർ പ്രശ്നം ആണെന്ന് വേണം മനസിലാക്കാൻ. അടുത്തുള്ള സർവ്വീസ് സെന്ററുകളുമായോ മൊബൈൽ ഷോപ്പുകളുമായോ ബന്ധപ്പെടുന്നതായിരിക്കും ഹാർഡുവെയർ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമം. നിങ്ങളുടെ ഫോൺ വാറന്റി പിരീഡ് കഴിഞ്ഞിട്ടില്ലെങ്കിൽ കമ്പനികളുടെ സർവ്വീസ് സെന്ററിൽ സൗജന്യമായി ഈ പ്രശ്നം പരിഹരിച്ചു തരുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033