ലാറ്ററൽ എൻട്രി പിൻവലിക്കാൻ കാരണം രാഹുൽ ഗാന്ധിയുടെ നിരന്തരപ്രചാരണവും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കേന്ദ്രസർവീസുകളിൽ സംവരണതത്ത്വം അട്ടിമറിക്കപ്പെടുന്നെന്നും ഒ.ബി.സി., എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യംപോലും ലഭിക്കുന്നില്ലെന്നുമുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നിരന്തരപ്രചാരണം സമൂഹത്തിലേശിത്തുടങ്ങുന്നു എന്ന തിരിച്ചറിവാണ് ലാറ്ററൽ എൻട്രി നിയമനം പിൻവലിക്കുന്നതിൽ ബി.ജെ.പി. സർക്കാരിനെ എത്തിച്ചത്. ഹരിയാണയും മഹാരാഷ്ട്രയും ഝാർഖണ്ഡും ജമ്മു-കശ്മീരുമടക്കം നാലിടത്തു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സാമൂഹികനീതി-ജാതി സെൻസസ് വിഷയം ഉയർത്താൻ കോൺഗ്രസ് തീരുമാനിച്ചതും കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്തിയത് കോൺഗ്രസ്-എസ്.പി. സഖ്യത്തിന് മണ്ഡൽരാഷ്ട്രീയത്തിന്റെ കേന്ദ്രമായ ഉത്തർപ്രദേശിൽ വലിയ മുന്നേറ്റമാണുണ്ടാക്കിയത്.

കോൺഗ്രസും രാഹുലും ലാറ്ററൽ എൻട്രി സംവരണനിഷേധമായി ചൂണ്ടിക്കാട്ടി മുന്നോട്ടുപോവുന്നത് വലിയ തിരിച്ചടിയാവുമെന്ന് ജെ.ഡി.യു.വും എൽ.ജെ.പി.യുംകൂടി ചൂണ്ടിക്കാട്ടിയതോടെ ബി.ജെ.പി. അപകടം മണത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുന്നതിനെ രാഹുൽ എതിർത്തിരുന്നു. ഭാരത് യാത്രയിലും പത്രസമ്മേളനങ്ങളിലും ലോക്‌സഭയിലും വിവിധമന്ത്രാലയങ്ങളിലെ 90 സെക്രട്ടറിമാരിൽ വെറും മൂന്നുപേർ മാത്രമാണ് ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ളതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...