റാന്നി: ചെറുകോൽ പഞ്ചായത്തിലെ പുതമൺ- കുട്ടത്തോട് റോഡിൻ്റെ പുനരുദ്ധാരണം ഈ മാസം 10 നകം ആരംഭിക്കുവാൻ തീരുമാനമായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റാന്നിയിൽ ചേർന്ന പൊതുമരാമത്ത് അധികൃതരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. 9 കോടി രൂപ ചിലവഴിച്ചാണ് പുതമൺ- കുട്ടത്തോട്, പാലച്ചുവട് – നരിക്കുഴി റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നത്.
എന്നാൽ പൈപ്പ് സ്ഥാപിക്കുന്നതിന് ഉണ്ടായ കാലതാമസം നിർമ്മാണം വൈകാനിടയായി. പുതമൺ -കുട്ടത്തോട് റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിച്ച കഴിഞ്ഞു. 5.6 കി.മീ ദൂരം വരുന്ന റോഡിൻറെ 3.3 ഭാഗം വാട്ടർ അതോറിറ്റിയും 2.3 ഭാഗം പൊതുമരാമത്ത് വകുപ്പും ആണ് പുനരുദ്ധരിക്കുക. ഇതിൽ വാട്ടർ അതോറിറ്റി പുനരുധരിക്കേണ്ട ഭാഗത്തിന്റെ നിർമ്മാണമാണ് 10 ന് ആരംഭിക്കുന്നത്. പൊതുമരാമത്ത് വിഭാഗത്തിൻ്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുവാൻ അധികൃതർ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം കരാർ റദ്ദ് ചെയ്ത് പുതിയ ടെണ്ടർ ചെയ്യാനാണ് നീക്കം.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.