കേരള സംസ്‌കാരത്തെയും മലയാള ഭാഷാ പഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്‌കാരത്തെപറ്റിയും മലയാള ഭാഷാപഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മലയാളദിന- ഭരണഭാഷ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും കേരളം രാജ്യത്തിന് മാതൃകയാണ്. നമ്മുടെ വികസന ആശയം വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വികസനമെങ്കില്‍ കേരളത്തില്‍ നഗര, ഗ്രാമ ഭേദമന്യേ സമഗ്രവികസനമാണ് ഉള്ളത്.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലൂടെയാണ് ആരോഗ്യം, മാനവ വികസന സൂചിക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയില്‍ കേരളം നേട്ടം കൈവരിച്ചത്. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി പ്രഖാപിച്ചത് ചരിത്ര നേട്ടമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി വാങ്ങി വീട് നിര്‍മിച്ച് നല്‍കി അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിയാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...