കോന്നി : പൊതു ജനങ്ങളുടെ അവകാശമാണ് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന സേവനമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും നവീകരിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന്റെയും ഉത്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സേവനം നൽകുന്നതിലെ വീഴ്ച മൂലമാണ് സർക്കാർ താലൂക്ക് തല അദാലത്തുകൾ സംഘടിപ്പിക്കേണ്ടി വരുന്നത്. നമ്മുടെ ഉദ്യോഗസ്ഥർ ഭൂരിഭാഗം പേരും നല്ല രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഓഫീസ് അല്ല സേവനമാണ് മനോഹരമാകേണ്ടത്. തെറ്റായ കാര്യങ്ങൾ പരിപോഷിപ്പിക്കാൻ ഒരു ഉദ്യോഗസ്ഥനും കൂട്ട് നിൽക്കരുത്. ഒരോ വകുപ്പുകളിലും ഉദ്യോഗസ്ഥർ മികച്ച സേവനം പൊതു ജനങ്ങൾക്ക് ലഭ്യമാക്കണം.
സർക്കാർ ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് ഉദ്യോഗസ്ഥർക്ക് സുഗമമായി ജോലി ചെയ്യുവാനും പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുവാനും കൂടിയാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങളെ പ്രതിഭലിപ്പിക്കുന്നതാണ് ജനാധിപത്യം. ജനാധിപത്യത്തിന് മൂന്ന് തൂണുകൾ ആണ് ഉള്ളത്. നാലാമത്തെ തൂൺ ആണ് മാധ്യമങ്ങൾ. സമൂഹത്തിലെ ജന സേവകർ ജനപ്രതിനിധികൾ മാത്രമല്ല ഉദ്യോഗസ്ഥർ കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.
അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.പത്തനംതിട്ട ജില്ലാ കലക്റ്റർ ഡോ ദിവ്യ എസ് അയ്യർ മുഖ്യ പ്രഭാഷണം നടത്തി.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നീതു ചാർളി, പ്രമാടം പഞ്ചായത്ത് പ്രസിഡണ്ട് എൻ നവനീത്, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പ്രീജ പി നായർ,വള്ളിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ നായർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ആയ ജിജി മോഡി, വി റ്റി അജോമോൻ, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വർഗീസ് ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തുളസീ മണിയമ്മ, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ ആർ ദേവകുമാർ, കെ ആർ പ്രമോദ്, പ്രസന്ന രാജൻ,ശ്രീകല നായർ,സുജാത അനിൽ, രാഹുൽ വെട്ടൂർ, പ്രവീൺ പ്ലാവിളയിൽ, പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം വി ശങ്കർ, പ്രമാടം സി ഡി എസ് ചെയർപേഴ്സൺ ബിന്ദു അനിൽ,കോന്നി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി താര, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർബിന്ദു വി എസ് തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033