കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃതമായി പൊട്ടിച്ച് മാറ്റിയ പാറ സ്ഥലത്ത് നിന്നും മാഫിയ സംഘം നീക്കം ചെയ്തു. തണ്ണിത്തോട് കൂത്താടിമൺ ജംഗ്ഷന് സമീപത്തെ പാറയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാത്രിയിലും പുലർച്ചെയുമാണ് സ്ഥലത്ത് നിന്നും പാറ നീക്കം ചെയ്തതെന്ന് പറയുന്നു.
പ്രദേശത്തെ പല സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും അനധികൃതമായി പൊട്ടിച്ച് മാറ്റി കൂത്താടിമൺ ജംഗ്ഷന് സമീപത്ത് കൂട്ടിയിട്ടിരുന്ന ലോഡ് കണക്കിന് പാറയാണ് പ്രദേശത്ത് നിന്നും നീക്കം ചെയ്തത്. ഇടക്കണ്ണം ഇഞ്ചപൊയ്ക പടി റോഡിലും കൂട്ടി ഇട്ടിരുന്ന പാറ സ്ഥലത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്. അമ്പലം പടി – ഇഞ്ചപൊയ്ക പടി റോഡിൽ റോഡ് നിർമാണത്തിന്റെ പേരിൽ വഴിയരികിൽ നിന്നും പാറ അനധികൃതമായി പൊട്ടിച്ച് മാറ്റുന്നതായി പരാതിയുയരുന്നുണ്ട്.
തണ്ണിത്തോട് മൂഴി കോട്ടമുരുപ്പ് ഭാഗത്തും അനധികൃത പാറ പൊട്ടിക്കൽ സംഘങ്ങൾ സജീവമാണ്. ബന്ധപ്പട്ട അധികൃതർ വിഷയത്തിൽ മൗനം പാലിക്കുന്നതായും ആക്ഷേപമുയരുന്നു. പൂച്ചക്കുളം മേഖലയിലും അനധികൃത പാറ പൊട്ടിക്കലും പച്ചമണ് കടത്തലും സജീവമാകുന്നു എന്നാണ് വിവരം. വീട് നിർമ്മാണത്തിന്റെ പേരിലാണ് പല സ്ഥലങ്ങളിൽ നിന്നും പാറ പൊട്ടിച്ച് മാറ്റുന്നത് എങ്കിലും കോൺട്രാക്ടർമാർ ഉൾപ്പെടുന്ന സംഘം ഈ പാറ പല സ്ഥലങ്ങളിലായി വിറ്റഴിക്കുകയാണ് ചെയ്യുന്നത്.
ഈ തരത്തിൽ വലിയ ലാഭമാണ് ഇവർ നേടുന്നത്. തണ്ണിതോട്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും സമീപ പ്രദേശങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും ഈ പാറ ഉപയോഗിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. മാസങ്ങളായി നടക്കുന്ന പാറ പൊട്ടിക്കലിന് തടയിടാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ലെന്നും ആക്ഷേപം ഉയരുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.