ഓടകള്‍ക്ക് നിലവാരമില്ല ; രണ്ടു മാസം പിന്നിടുമ്പോഴേക്കും സ്ലാബുകൾ തകർന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്ന പുനലൂർ-മുവാറ്റുപുഴ സംസ്‌ഥാന പാതയുടെ മന്ദമരുതി ബഥേൽ മാർത്തോമ്മാ ഇടവകയുടെ മുമ്പിലെ ഓടയുടെ മേല്‍മൂടി തകര്‍ന്നു. സ്ഥാപിച്ച് രണ്ടു മാസം പിന്നിടുമ്പോളാണ് സ്ലാബ് തകര്‍ന്നത്. ഓടകള്‍ക്ക് നിലവാരമില്ലെന്ന പരാതി വ്യാപകമായിരുന്നു. പെരുമ്പുഴ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ സ്ഥാപിച്ച ഓടയുടെ മുകളിലൂടെ ബസ് കയറിയപ്പോള്‍ സ്ലാബ് തകര്‍ന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിരുന്നു. ഓടയുടെ മുകളിലെ മേല്‍മൂടിയിലാണ് യാത്രക്കാര്‍ക്കുള്ള നടപ്പാത നിര്‍മ്മിക്കുന്നത്.

നിലവാരം ഇല്ലാത്ത സ്ലാബുകളിലൂടെയുള്ള നടപ്പാത നിര്‍മ്മാണം അപകടം ഉണ്ടാക്കാന്‍ ഇടയാക്കും. ഇപ്പോള്‍ പലയിടത്തും സ്ഥാപിച്ച സ്ലാബുകള്‍ മാസങ്ങള്‍ക്കുള്ളിൽ തകരുകയാണ്. റോഡ് നിർമ്മാണത്തിന്റെ പല ഭാഗത്തും ഇത്തരം കാഴ്ചകൾ സ്‌ഥിരമാണ്. ആരാധനയ്ക്ക് പള്ളിയിൽ എത്തുന്ന നിരവധി ആളുകൾക്ക് ബുദ്ധിമുട്ടായി തീര്‍ന്ന ഈ ഓട അടിയന്തരമായി പുനർക്രമീകരിക്കാൻ കരാര്‍ കമ്പനിക്ക് കെ.എസ്.ടി.പി അധികൃതര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഇടവക കമ്മറ്റി സെക്രട്ടറി പ്രമോദ് മന്ദമരുതി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

0
തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ...

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...