വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഫരീദാബാദ്: വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സിക്രി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. 6, 8, 10 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മരിച്ച മൂന്ന് പേരും സഹോദരങ്ങളാണ്. ആറ് വയസ്സുള്ള ആദിലും എട്ട് വയസ്സുള്ള മുസ്കാനും 10 വയസ്സുള്ള ആകാശുമാണ് മരിച്ചത്. ധർമേന്ദ്ര കുമാർ എന്നയാളുടെ മക്കളാണിവർ. അപകടത്തിൽപ്പെട്ട കുട്ടികളെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയ ഒരു കെട്ടിടത്തിലാണ് കുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. കെട്ടിടത്തിന്‍റെ ബലക്ഷയം കാരണമാണ് ബാൽക്കണി തകർന്നതെന്നാണ് അധികൃതർ പറയുന്നത്. കുടുംബത്തിലെ ബാക്കിയുള്ളവരെ മാറ്റിത്താമസിപ്പിച്ചു. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കൈമാറുമെന്ന് സെക്ടർ 58 എസ്എച്ച്ഒ കൃഷൻ കുമാർ പറഞ്ഞു. കെട്ടിടത്തിന്‍റെ ബലക്ഷയം അറിഞ്ഞിട്ടും വാടകയ്ക്ക് നൽകിയ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ ദൗത്യം ; ആദ്യ സ്‌പേസ്‌വാക്കിന് അനിൽ മേനോൻ

0
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിന്...

ഉത്തർപ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14 വയസ്സുകാരിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ്...

ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം ; ആശങ്കകൾ തള്ളി കേന്ദ്രം

0
ഡൽഹി : ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ തള്ളി...