കോന്നി : ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കോന്നിയിൽ ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. കോന്നിയിൽ ശബരിമല ഇടത്താവളം സ്ഥിതി ചെയ്യുന്ന മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൽ പോലും ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ല. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ ആണ് ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തർ അടക്കം കടന്നുപോകുന്നത്. സംസ്ഥാന പാത ടാറിങ് പൂർത്തിയായെങ്കിലും സംസ്ഥാന പാതയിൽ പലയിടത്തും ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാത്തതും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കോന്നി സെൻട്രൽ ജംഗ്ഷനിലും ട്രാഫിക് സിഗ്നൽ സംവിധാനമില്ല. കോന്നിയിൽ എല്ലാ വർഷവും ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുമെങ്കിലും ഇവ പലപ്പോഴും പ്രാവർത്തികമാകാറില്ല. കോന്നി നഗരത്തിൽ വർധിച്ച് വരുന്ന ഗതാഗത കുരുക്കും സുഗമമായ യാത്രക്ക് തടസമാകുന്നുണ്ട്. കോന്നി സഞ്ചായത്ത് കടവിൽ അടക്കം അയ്യപ്പ ഭക്തർ കുളിക്കുവാൻ ഇറങ്ങുന്ന കടവുകളിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് ബന്ധപെട്ടവർ തയ്യാറാകണം. കോന്നി നഗരത്തിലെ അനധികൃത പാർക്കിംഗ് പ്രശ്നത്തിന് നാളിതുവരെ പരിഹാരം കാണുവാൻ കഴിഞ്ഞിട്ടില്ല. നഗരത്തിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും അധികൃതർ അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.