മൊഹാലി : ഇന്ത്യയിലെ വേഗതയേറിയ പേസറെന്ന റെക്കോര്‍ഡ് ഉമ്രാന് മാലിക്കിന് നഷ്ടമാകുമോ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ 153 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് മുന്‍ അണ്ടര്‍ 19 താരവും രാജസ്ഥാന് റോയല്‍സ് താരവുമായിരുന്ന കാര്‍ത്തിക് ത്യാഗി. ഇന്ന് നടന്ന ഗുജറാത്തിനെതിരായ മത്സരത്തിലാണ് കാര്‍ത്തിക് ത്യാഗി തുടര്‍ച്ചയായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഞെട്ടിച്ചത്. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാര്‍ത്തിക് ത്യാഗി എറിഞ്ഞ ഒരു പന്ത് 153 കിലോ മീറ്റര്‍ വേഗം തൊട്ടു. ഗുജറാത്തിനെതിരെ നാലോവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗി 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ 21 റണ്‍സിന് 3 വിക്കറ്റുമായി തിളങ്ങി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.