ശബരിമല : മണ്ഡല മകരവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് നാലിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറക്കും. യോഗനിദ്രയില്‍ നിന്ന് അയ്യപ്പസ്വാമിയെ ഉണര്‍ത്തി ഭക്തജന സാന്നിധ്യമറിയിച്ച് ശ്രീലകത്ത് നെയ്‌വിളക്ക് കൊളുത്തും. തുടര്‍ന്ന് ഗണപതി നടയും നാഗര്‍നടയും തുറന്ന ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് ആഴി ജ്വലി പ്പിക്കും. സന്ധ്യയ്ക്ക് മേല്‍ശാന്തിയുടെ അവരോധന ചടങ്ങ് നടക്കും. കലശമാടിയ ശേഷം തന്ത്രി കണ്ഠര് രാജീവര് നിയുക്ത ശബരിമല മേല്‍ശാന്തി എന്‍.അരു ണ്‍ നമ്പൂതിരിയെ കൈപിടിച്ച് ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി അയ്യപ്പന്റെ മൂല മന്ത്രം ചെവിയില്‍ ഓതുന്നതോടെ അടുത്ത ഒരു വര്‍ഷത്തെ പുറപ്പെടാ ശാന്തിയായി അവരോധിക്കപ്പെടും. രാത്രി 10ന് സ്ഥാനം ഒഴിയുന്ന മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ താക്കോല്‍ ഏല്പിക്കും. തുടര്‍ന്ന് താക്കോല്‍ പുതിയ മേല്‍ശാന്തിക്ക് കൈമാറും. വൃശ്ചികം ഒന്നായ നാളെ പുലര്‍ച്ചെ മൂന്നിന് നട തുറക്കും. നിര്‍മ്മാല്യ ദര്‍ശനം, 3.20 ന് ഗണപതിഹോമം, 3.45 ന് നെയ്യഭിഷേകം, 7.30 ന് ഉഷപൂജ, 12 ന് ഉച്ചപൂജ, ഒന്നിന് നടയടയ്ക്കും, വൈകിട്ട് മൂന്നിന് വീണ്ടും തുറക്കും. 6.30ന് ദീപാരാധന, രാത്രി ഏഴിന് പുഷ്പാഭിഷേകം, 9.30 ന് അത്താഴപൂജ,11 ന് ഹരിവരാസനം പാടി നടയടയ്ക്കല്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1