Friday, April 26, 2024 5:40 am

ദി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടത്തി

For full experience, Download our mobile application:
Get it on Google Play

എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടന്നു. സി.എച്ച്:ബിൻസി ജോൺസൺ, സി.എച്ച് : എൻ.എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10ന് സ്ത്രോത്ര ശുശ്രൂഷ നടന്നു. 3 മണിക്ക് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കി. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേർന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിച്ചു. ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ ശിലാസ്ഥാപനം നിർവഹിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ വില്യംസ് ചിറയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പുതുതായി നിർമ്മിക്കുന്ന ദൈവാലയത്തിൻ്റെ മാതൃക ചിത്രം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജുവിന് നല്കി പ്രകാശനം ചെയ്തു.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ,തലവടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം, പ്രിയ അരുൺ, മേജർ എസ്. ജോൺ അമരക്കുന്ന് , ഡിവിഷണൽ യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ എം.എസ് റെജി, ക്യാപ്റ്റൻ ബിജു കുറ്റപ്പുഴ, സെക്രട്ടറി പ്രിൻസ് പി, ട്രഷറാർ രാജേഷ് എൻ.ആർ, കെ.സി. സന്തോഷ്,സജി.ഡി.ജി ,
രതീഷ് എൻ.ആർ, ജോയി നൈറ്റാരുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

‘ദി സാൽവേഷൻ ആർമി ‘ യുടെ പ്രവർത്തനം കൊമ്പങ്കേരിയിൽ പ്രവർത്തനം ആരംഭിച്ച് നൂറ്റാണ്ടുകളോളം പാരമ്പര്യമുണ്ടെങ്കിലും തലവടിയിൽ ദൈവാലയം നിർമ്മിച്ച് ആരാധന ആരംഭിച്ചിട്ട് 50 വർങ്ങൾ പൂർത്തിയാകുകയാണ്. പാരേത്തോട് – വട്ടടി റോഡിൽ നിലവിൽ ഉള്ള ദൈവാലയ കെട്ടിടം കാലപഴക്കം മൂലം ജീർണിച്ച അവസ്ഥയിലായതിനാൽ ആണ് പുതിയ ദൈവാലയം നിർമ്മിക്കുവാൻ തീരുമാനിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നല്ല ഇന്ത്യക്കായി കൈകോർക്കാം ; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, കനത്ത സുരക്ഷാ ഏർപ്പെടുത്തി...

0
തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ...

ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല ; സുപ്രീം കോടതി

0
ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം...

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...