സാൻഡ്‌വിച്ച് പകുതിയായി മുറിച്ചുനൽകി ; 182 രൂപ അധികം ഈടാക്കി ഇറ്റാലിയൻ കഫേ

For full experience, Download our mobile application:
Get it on Google Play

ഇറ്റലി : ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ പോകുമ്പോൾ മിക്കയിടങ്ങളിലും നമുക്ക് സർവീസ് ചാർജ്സ് നൽകേണ്ടി വരാറുണ്ട്. എന്നാൽ സാൻഡ്‍വിച്ച് രണ്ടായി മുറിച്ചതിന് കസ്റ്റമറിൽ നിന്ന് ഈടാക്കിയ ചാർജ് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഭക്ഷണം കഴിച്ചതിന് പുറമെ ബില്ലിൽ അധികമായി 182 രൂപ ശ്രദ്ധയിൽ പെട്ടത്. ചോദിച്ചപ്പോഴാണ് താന്‍ കഴിച്ച സാൻഡ്‍വിച്ച് രണ്ടായി മുറിച്ചതിന് ഈടാക്കിയ ചാര്‍ജാണ് ഇതെന്ന് മനസിലായത്. കസ്റ്റമർ തന്നെയാണ് ബില്ലിന്റെ ചിത്രമടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

സാൻഡ്‍വിച്ച് പകുതിയായി നിങ്ങൾക്ക് മുറിച്ച് നൽകിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിക്കണം. അധിക പണം നിങ്ങൾക്ക് നൽകേണ്ടി വരും എന്ന അടികുറിപ്പോടെയാണ് യുവാവ് ഈ ബില്ലിന്റെ ചിത്രവും കാപ്‌ഷനും പങ്കുവെച്ചത്. സാൻഡ്‍വിച്ചിന്റെ വില 7.50 ഇറ്റാലിയൻ യൂറോയാണ്. എന്നാൽ രണ്ടു കഷ്ണമാക്കി മുറിച്ചതോടെ ഇതിന് 9.50 യൂറോയായി. ചിത്രവും വാർത്തയും ട്വിറ്ററിൽ ആകെ ചർച്ചയായിരിക്കുകയാണ്. ഇതോടെ വിശദീകരണവുമായി റെസ്റ്റോറന്റ് ഉടമയും രംഗത്തെത്തിയിട്ടുണ്ട്.

ചിലപ്പോഴെക്കെ തങ്ങൾ ചെയ്യുന്ന സർവീസുകൾ കൂടാതെ കസ്റ്റമർ ആവശ്യപ്പെടുന്ന അധിക സർവീസുകൾക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നതില്‍ തെറ്റില്ലെന്നും അതാണ് തങ്ങള്‍ ചെയ്തത് എന്നുമാണ് റെസ്റ്റോറന്റ് ഉടമയുടെ പക്ഷം. സാൻഡ്‍വിച്ച് രണ്ടു കഷ്ണമാക്കി മാറ്റാൻ രണ്ട് പ്ളേറ്റും ഇതെല്ലാം കഴുകാൻ കൂടുതൽ സമയവും ആവശ്യമായി വരും. സാൻഡ്‍വിച്ചിൽ ഫ്രഞ്ച് ഫ്രൈസ് മുറിഞ്ഞു പോകാതെ ബ്രഡ് മുറിക്കാൻ സമയം ആവശ്യമായി വരുമെന്നും ഇതിനൊക്കെക്കൂടിയാണ് സർവീസ് ചാർജ് ഈടാക്കിയതെന്നാണ് ഉടമയുടെ വാദം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവയ്പ് ; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0
ടാക്ലോബാൻ : ഫിലിപ്പീൻസിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിൽ...

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ് ; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍...

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...

കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...