ഷിരൂർ: അർജുനെ കണ്ടെത്താൻ വേണ്ടിയുള്ള ശ്രമം തുടരുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാലാവസ്ഥ പ്രതികൂലമായതു കൊണ്ട് നാവികസേനാ വിഭാഗങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. എങ്കിലും ലക്ഷ്യത്തിലേക്കെത്താനുള്ള ശ്രമം തുടരാനാണ് കൂട്ടായി എടുത്ത തീരുമാനമെന്ന് മന്ത്രി അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കർണാടക എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ, ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എം.കെ. രാഘവൻ എം.പി., കേരളത്തിൽ നിന്നുള്ള എം.എൽ.എമാരായ സച്ചിൻ ദേവ്, എ.കെ.എം. അഷറഫ്, ലിന്റോ ജോസഫ്, പോലീസ് സൂപ്രണ്ട് എന്നിവര്‍ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.
രക്ഷാപ്രവർത്തനത്തിന് പുതിയസംവിധാനങ്ങള്‍ എത്തിക്കാനാണ് ശ്രമം. അർജുൻ അടക്കം മൂന്നുപേരെയാണ് ഇനി കിട്ടാനുള്ളത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരും. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. നിലവിലെ കാലാവസ്ഥയിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ അതേപോലെ തുടരും. പുതിയ സാധ്യതകളെക്കുറിച്ചും ആലോചിക്കും- മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.