ബിജെപി യിൽ ചേർന്നാലെ മുരളീധരന് നിയമസഭയിൽ കാലുകുത്താനാകൂ, അദ്ദേഹം ഒരു നിഷ്‌കളങ്കൻ ; കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോൺ​ഗ്രസ് നേതാവ് കെ. മുരളീധരന് സമനില തെറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പിയിൽ അം​ഗത്വം എടുക്കാതെ മുരളീധരൻ കേരള നിയമസഭയിൽ കാലുകുത്തില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കെ. മുരളീധരന് സമനില തെറ്റിയിരിക്കുകയാണ്. തൃശ്ശൂരില്‍ പറഞ്ഞത് ബി.ജെ.പി.ക്ക് കോഴിമുട്ടയാണ് കിട്ടാന്‍ പോകുന്നത് എന്നാണ്. ഏത് ലോകത്താണ് ഇവര്‍. കെ. മുരളീധരന്‍ എവിടെനിന്ന് ജയിക്കാനാണ്. കരയില്‍ പിടിച്ചിട്ട മീന്‍ പോലെ പിടയ്ക്കുകയാണ്. ബി.ജെ.പിയിൽ അം​ഗത്വം എടുക്കാതെ മുരളീധരൻ കേരള നിയമസഭയിൽ കാല് കുത്തില്ല.
മുരളീധരനെ പോലെ ഇത്രയും വേഗം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ഒരു നേതാവ് ഇന്ന് കോണ്‍ഗ്രസിലില്ല.

അദ്ദേഹമൊരു നിഷ്‌കളങ്കനായ മനുഷ്യനാണ്. പത്മജ അത് പറഞ്ഞിട്ടുണ്ട്. എന്ത് ചതിയാണ് സുധാകരനും സതീശനും കാണിക്കുന്നത്. ഇവരുടെ താത്പര്യങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തെ ബലിയാടാക്കുകയാണ്. ചതി എന്ന് പറഞ്ഞാൽ സൂപ്പർ ചതിയാണ്. കെ. കരുണാകരന്റെ മകനായാലും ഉമ്മന്‍ ചാണ്ടിയുടെ മകനായാലും പുകച്ച് പുറത്ത് ചാടിക്കാനുള്ള വലിയ സംഘം കോൺ​ഗ്രസിൽ പ്രവര്‍ത്തിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
ആലപ്പുഴ : അതിശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്...

സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം ; കിരൺ റിജിജുവിന് രാജ്യസഭാ...

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

കർണാടക ആർടിസി ഫ്ലൈ ബസ് ആഗസ്റ്റ് 15 മുതൽ

0
കോഴിക്കോട് : മലബാറിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

നൗഷാദ് മാർക്കും അസോസിയോഷൻ ; നൗഷാദ് പേരുള്ളവരുടെ സം​ഗമം പത്തനംതിട്ടയിൽ

0
പത്തനംതിട്ട: ജില്ലയിൽ നൗഷാദ് എന്ന പേരുള്ളവരുടെ കൂട്ടായ്മ നൗഷാദ് അസോസിയേഷൻ...