കർണാടക ആർടിസി ഫ്ലൈ ബസ് ആഗസ്റ്റ് 15 മുതൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മലബാറിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള കർണാടക ആർടിസി (KSRTC) ഫ്ലൈ ബസ് സർവീസ് ആരംഭിക്കുന്നു. സ്വാതന്ത്ര്യദിന സമ്മാനമായി ആഗസ്റ്റ് 15 മുതൽ സർവീസ് ആരംഭിക്കുമെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു. ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ-1ൽ നിന്ന് രാത്രി 10.40ന് പുറപ്പെടുന്ന ബസ്, ടെർമിനൽ-2ൽ നിന്ന് രാത്രി 10.45ന് യാത്രക്കാരെ കയറ്റിയ ശേഷം കോഴിക്കോട്ടേക്ക് തിരിക്കും. പിറ്റേന്ന് രാവിലെ 7.15ന് കോഴിക്കോട് എത്തും. കോഴിക്കോടുനിന്നുള്ള മടക്കസർവീസ് രാത്രി 7.30ന് ആരംഭിച്ച് പിറ്റേന്ന് പുലർച്ചെ 5.15ന് ബെംഗളൂരു വിമാനത്താവളത്തിലെത്തും.

41 സീറ്റുകളുള്ള സെമി-സ്ലീപ്പർ എസി ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. ബെംഗളൂരു നഗരത്തിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു, ഹുൻസൂർ, ഗോണികോപ്പ, കുട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിലായിരിക്കും പ്രധാന സ്റ്റോപ്പുകൾ. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 1,550 രൂപയാണ്. ടിക്കറ്റുകൾ www.ksrtc.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാമെന്ന് കർണാടക ആർടിസി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...