മോഹൻലാൽ എന്ന നടന്‍റെ വളർച്ചയിൽ മാറ്റിനിർത്താനാവാത്ത എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ‘സ്ഫടികം’, പുതിയ കാലത്തെ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് റീ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. ഓട്ടക്കാലണയ്ക്ക് വിലയുണ്ടെന്ന് തെളിയിച്ച പ്രിയ പ്രേക്ഷകർക്കായി 4 കെ പവർ എഞ്ചിൻ സജ്ജമാക്കിക്കൊണ്ട് ‘ആടുതോമ’യുടെ രണ്ടാം വരവ് ഞങ്ങൾ സ്ഥിരീകരിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചത്. ‘സ്ഫടികം’ ഫെബ്രുവരി 9ന് വീണ്ടും തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ‘സ്ഫടികം’ വീണ്ടും തീയേറ്ററുകളിലെത്തുമെന്ന് മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.
‘സ്ഫടിക’ത്തിന്‍റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ്-19 കാരണം റീ-റിലീസ് വൈകുകയായിരുന്നു. ചിത്രത്തിന്‍റെ റീ-റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചതായി ഭദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ തനിമ ഒട്ടും നഷ്ടമാവാതെ ഹൈ ഡെഫിനിഷൻ ബാക്കിംഗാണ് നടത്തുക.
പുതിയ സാങ്കേതിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സംഭാഷണത്തിലും കഥാഗതിയിലും യാതൊരു മാറ്റവും വരുത്താതെയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിർണായക രംഗങ്ങൾക്കായി ക്യാമറ ചലിപ്പിക്കുന്നുവെന്നതും ഒരു പ്രത്യേകതയാണ്. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുന്നുണ്ടെന്നും ഭദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.