നാലു മാസം മുൻപ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് വിടുതൽ നൽകാതെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഡി.എഫ്.ഒയുടെ അന്ത്യശാസനമുണ്ടായിട്ടും നാലു മാസം മുൻപ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് (ബി.എഫ്) വിടുതൽ നൽകാതെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ. മാസങ്ങൾക്ക് മുൻപ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച മൂന്നാർ വനം ഡിവിഷനു കീഴിലുളള ബിഎഫ്ഒമാർക്ക് വിടുതൽ നൽകാത്തത് സംബന്ധിച്ച് വാർത്ത വന്നിരുന്നു. ഇതേ തുടർന്നാണ് പത്തു ദിവസം മുൻപ് മൂന്നാർ ഡി.എഫ്.ഒ രമേഷ് ബിഷ്ണോയി സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും ഒരാഴ്ചയ്ക്കുള്ളിൽ വിടുതൽ നൽകി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് അന്ത്യശാസന കത്ത് നൽകിയത്.

എന്നാൽ, നിര്‍ദേശം വന്ന് പത്തു ദിവസം കഴിഞ്ഞിട്ടും 30ലധികം ബിഎഫ്ഒമാർക്ക് വിടുതൽ നൽകാൻ മേലുദ്യോഗസ്ഥർ തയാറായില്ല. ഡിഎഫ്.ഒയുടെ അന്ത്യശാസന കത്ത് നിരസിക്കുകയായിരുന്നു. 12 വർഷത്തിലധികമായി ഓരോ ഓഫീസിലും ജോലി ചെയ്യുന്നവരാണ് ഉദ്യോസ്ഥരുടെ കടുംപിടിത്തം മൂലം സ്വന്തം നാടുകളിലേക്ക് ഉൾപ്പെടെ ലഭിച്ച സ്ഥലമാറ്റ ഉത്തവ് പ്രകാരം വിടുതൽ ലഭിക്കാതെ ദുരിതത്തിലായത്. എന്നാൽ, മറ്റു ജില്ലകളിൽ നിന്നും ഇടുക്കിയിലെ വിവിധ റേയ്ഞ്ചുകളിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥർ വന്നു ചുമതലയേൽക്കാൻ തയാറാകാത്തതാണ് നിലവിൽ ജില്ലയിൽ നിന്നു സ്ഥലം മാറ്റം ലഭിച്ചവർക്കു വിടുതൽ നൽകാൻ കഴിയാത്തതിന് പിന്നിലെന്നു മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...