മാളികപ്പുറത്തെ സര്‍പ്പപാട്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാളികപ്പുറത്തെ സര്‍പ്പപാട്ട് വളരെ പ്രസിദ്ധമാണ്. പാരമ്പര്യമായി സര്‍പ്പപാട്ട് പാടുന്ന 16 പേരാണ് ശബരിമല ഉണ്ടായിരുന്നത്. നിലവില്‍ ആറു പേരാണ് സര്‍പ്പപാട്ട് പാടുന്നത്. മാളികപ്പുറത്ത് 18 വര്‍ഷമായി സര്‍പ്പപാട്ട് പാടി ഉപജീവനം കഴിക്കുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശി പുഷ്‌ക്കരന്‍. കോവിഡ് കാലം ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കിയെങ്കിലും മാളികപ്പുറത്തമ്മയ്ക്ക് അരികില്‍ വന്ന് സര്‍പ്പപാട്ട് പാടുമ്പോള്‍ എല്ലാ പ്രയാസങ്ങളും മറക്കുന്നതായി പുഷ്‌ക്കരന്‍ പറയുന്നു. തൃശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ നാഗൂര്‍ പാട്ട് എന്നാണ് സര്‍പ്പപാട്ട് അറിയപ്പെടുന്നത്.

നാട്ടിന്‍പുറങ്ങളിലെ വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലുമൊക്കെ പാരമ്പര്യമായി സര്‍പ്പപാട്ട് നടത്തുന്നവരുണ്ട്. വീണയാണ് സര്‍പ്പപാട്ടിന് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. കാശിരാമേശ്വരം,  പാണ്ടിമലയാളം അടച്ചു വാണിരിക്കും ശബരിമല ശാസ്താവിന്റെ പള്ളിക്കെട്ടും കെട്ടി സത്യമായ പൊന്നു പതിനെട്ട് പടിയും ചവിട്ടി സ്വാമി ദര്‍ശനം കണ്ട് സ്വാമി തൃപ്പാദം കണ്ട് കൈവണങ്ങുന്നു.

കന്നിമൂല ഗണപതി ഭഗവാനെയും വന്ദിച്ച് മാളികപ്പുറത്ത് വേണ്ട വഴിപാടുകളും ചെയ്ത്  നാഗരാജന്‍ നാഗയക്ഷി സന്നിധിയില്‍ വന്ന് നാരദ ശ്രീ കൈലാസവീണ വായിച്ച് ദോഷങ്ങള്‍ തീര്‍ക്കുന്നു, ദുരിതങ്ങള്‍ മാറ്റുന്നു. വെട്ടിക്കോട്ട് നാഗരാജനും മണ്ണാറശാലയില്‍ നാഗയക്ഷിയമ്മയും വീണ സ്വരം കേട്ട് പ്രസാദിക്കണം.

നെല്ലും പൊന്നും പണവും എന്നും വര്‍ധന ഉണ്ടാകണം. ദീര്‍ഘായുസ് കല്‍പന ഉണ്ടാകണം. ഭഗവാന്റെ കടാക്ഷത്താല്‍ മാളികപ്പുറത്തമ്മയും മലനട ഭഗവതിയും നവഗ്രഹങ്ങളും കൊച്ചു കടുത്ത സ്വാമിയും വീണ സ്വരം കേട്ട് പ്രസാദിക്കണം. പാടിച്ച് സന്തതി സന്താനങ്ങള്‍ക്ക് സര്‍പ്പങ്ങളുടെ ദോഷങ്ങള്‍ തീര്‍ക്കണം ഇതാണ് സര്‍പ്പപാട്ടിന്റെ പ്രധാന ഐതിഹ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...