കൊവിഡ് രോഗികളുമായി ഗ്രീന്‍ലാന്‍ഡില്‍ ചളിയില്‍ അകപ്പെട്ട ക്രൂയില്‍ കപ്പല്‍ ഒടുവില്‍ പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

ഗ്രീന്‍ലാന്‍ഡ്; 206 യാത്രക്കാരുമായി തിങ്കളാഴ്ച കടലിലെ ചെളിയില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയൻ ആഡംബര ക്രൂയിസ് കപ്പൽ ഒടുവില്‍ പുറത്തെടുത്തു. ഇതിനിടെ ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഷ്യൻ എക്‌സ്‌പ്ലോററിലെ മൂന്ന് പേർക്ക് പകർച്ചവ്യാധിയായ കൊവിഡ് 19 വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. മൂന്ന് ദിവസത്തോളം ചെളിയില്‍ പൂണ്ട് പോയ അവസ്ഥയിലായിരുന്ന ക്രൂയിസ് കപ്പല്‍. കഴിഞ്ഞ വ്യാഴ്ച വൈകീട്ടോടെയാണ് കപ്പല്‍ വീണ്ടെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയർന്ന വേലിയേറ്റത്തിനിടെ ഒരു മത്സ്യബന്ധന ഗവേഷണ കപ്പലിന്‍റെ സഹായത്തോടെയാണ് കപ്പൽ ചളിയില്‍ നിന്നും മോചിപ്പിച്ചതെന്ന് ക്രൂയിസ് കപ്പലിന്‍റെ ഉടമ കോപ്പൻഹേഗൻ ആസ്ഥാനമായുള്ള സൺസ്റ്റോൺ ഷിപ്പുകളും ഓപ്പറേഷൻ ഏകോപിപ്പിച്ച ആർട്ടിക് കമാൻഡും പറഞ്ഞു. കപ്പലിലെ കൊവിഡ് ബാധ മറ്റ് യാത്രക്കാരെ ആശങ്കയിലാഴ്ത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കപ്പലിനെ ഉറച്ച് പോയ ചളിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഡാനിഷ് നാവികസേനയുടെ സഹകരണം തേടിയിരുന്നു. ഇതിനായി പുറപ്പെട്ട നാവികസേനാ കപ്പല്‍ സംഭവസ്ഥലത്തെത്തും മുമ്പ് തന്നെ കപ്പലിനെ ചളിയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞു. കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കുകളോ പരിസ്ഥിതി മലിനീകരണമോ കപ്പലിന്‍റെ പുറം പാളിക്ക് നാശമോ ഉണ്ടായിട്ടില്ല.സർക്കാർ ഏജൻസിയായ ഗ്രീൻലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ റിസോഴ്‌സിന്‍റെ ഉടമസ്ഥതയിലുള്ള തരജോഖ് കപ്പലിന്‍റെ സഹായത്തോടെയാണ് കപ്പലിനെ രക്ഷപ്പെടുത്തിയത്. അടിഭാഗത്തെ കേടുപാടുകൾ വിലയിരുത്താൻ കഴിയുന്ന ഒരു തുറമുഖത്തേക്ക് കപ്പലെ മാറ്റുമെന്നും യാത്രക്കാരെ കൂടുതല്‍ സുരക്ഷിതമായ ഒരു തുറമുഖത്തേക്ക് കൊണ്ടുപോകുമെന്നും അവിടെ നിന്ന് അവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും കപ്പലിന്‍റെ ഉടമ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...