കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം ; ജീവനക്കാർ മോചിതരായിട്ടില്ലെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഇസ്രായേല്‍: ഇസ്രായേൽ ബന്ധത്തിന്റെ പേരില്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരനെ ഇറാന്‍ സ്വതന്ത്രരാക്കിയിട്ടും ഇവരെ മോചിപ്പിക്കാന്‍ കപ്പല്‍ കമ്പനി തയാറാകുന്നില്ലെന്ന് ആരോപണം. എംഎസ്‌സി ഏരിസ് കമ്പനിക്കെതിരെ മലയാളി ജീവനക്കാരുടെ കുടുംബം രംഗത്തെത്തി. ക്രൂ ചേഞ്ചിങ് നടത്താതെ പോകരുതെന്നാണ് ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയ നിര്‍ദേശമെന്ന് കോഴിക്കോട് സ്വദേശി ശ്യാം നാഥിന്റെ പിതാവ് വിശ്വനാഥന്‍ പറഞ്ഞു. ജീവനക്കാരെ വിട്ടയക്കാന്‍ ഇറാന്‍ സന്നദ്ധത ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. കപ്പല്‍ മാത്രമാണ് ഇറാന്റെ കസ്റ്റഡിയിലുള്ളത്.

23 ജീവനക്കാരെ ഇറാന്‍ സ്വതന്ത്രരാക്കിയിരുന്നു. ഇവര്‍ക്ക് വേണമെങ്കില്‍ നാട്ടിലേക്ക് മടങ്ങാമെന്ന് ഇറാന്‍ കമ്പനിയെ അറിയിച്ചിരുന്നു. എന്നാല്‍ കമ്പനി ഇവരെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചിട്ടില്ല. പുതിയ ആളുകള്‍ കപ്പലില്‍ വന്ന ശേഷമേ 23 പേരും നാട്ടിലേക്ക് മടങ്ങാവൂ എന്നാണ് കമ്പനിയുടെ നിര്‍ദേശം. കപ്പലില്‍ ജോലി ചെയ്തു വരികയാണ് ജീവനക്കാര്‍. എംഎസ്‌സി കമ്പനി അടിയന്തരമായി ഇടപെട്ട് ജീവനക്കാരെ മോചിപ്പിക്കണമെന്ന് ശ്യാനാഥിന്റെ കുടുംബം ആവശ്യപ്പെടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....