വയോധികനെയും ക്രിമിനൽ കേസ് പ്രതിയെയും ക്വാർട്ടേഴ്സിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം : ലിബിക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വഴിയരികില്‍ നിന്ന വയോധികനെയും ലഹരി മരുന്നു കേസിലെ പ്രതിയെയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പാലക്കാട് മീനാക്ഷിപുരം മുന്‍ എസ് എച്ച്‌ ഓ പിഎം ലിബിയെ സസ്‌പെന്‍ഡ് ചെയ്തു. വഴിയരികില്‍ ചായക്കട നടത്തുകയായിരുന്ന 57 കാരനെ സ്ഥിരമായി അടുത്ത ക്വര്‍ട്ടേഴ്സിലേക്ക് വിളിച്ച്‌ കൊണ്ടുപോയായിരുന്നു ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നത്. വയോധികന്റെ മകന് സംശയം തോന്നി ലിബിക്കെതിരെ പരാതി നല്‍കുകയായിരുന്നു.

അപരിചിതനായ വയോധികനെ ഭീഷണിപ്പെടുത്തിയാണ് ലിബി ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ച്‌ വരുത്തിയത്. ഇയാള്‍ ചെല്ലുമ്പോള്‍ ലിബി നിക്കര്‍ മാത്രം ധരിച്ച്‌ മുറിയില്‍ നില്‍ക്കുകയായിരുന്നു. ഇവിടെ വെച്ച്‌ ഇയാള്‍ വയോധികനെ പീഡിപ്പിച്ചു.
പിന്നീട് പലതവണ റൂമിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിക്കുകയും ചെയ്തു. ഫോണ്‍ വിളിക്കുമ്പോഴൊക്കെ വരണമെന്ന് പറഞ്ഞേല്‍പ്പിച്ചു. അധികം വൈകാതെ വയോധികന്‍ പോകാതെയായി ഇതോടെ നേരിട്ട് വീട്ടില്‍ ചെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് സംശയം തോന്നി മകന്‍ ലിബിക്കെതിരെ പരാതി നല്‍കിയത്.

എന്നാല്‍ പരാതിയില്‍ കാര്യമായ നടപടിയുണ്ടായില്ല. ഇയാളെ സ്ഥലം മാറ്റി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ലിബിക്കെതിരെ സമാനമായ പരാതി ഉള്ളതായി കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെയും ഇയാള്‍ തന്റെ റൂമിലെത്തിച്ച്‌ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നു. നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് ലിബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...