Sunday, July 6, 2025 8:32 pm

മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ ക്ഷാമം തുടരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ 40ഇന ഉത്പന്നങ്ങൾ എത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങി. കുടിശിക തീർപ്പാക്കാത്തതിനാൽ ടെണ്ടർ ബഹിഷ്കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് സപ്ലൈക്കോ ടെണ്ടർ പിൻവലിച്ചത്. ഇതോടെ സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരും. എട്ട് മാസമായുള്ള 600 കോടി രൂപയുടെ കുടിശ്ശികയിൽ തീരുമാനമില്ലെങ്കിൽ ടെണ്ടറിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് വിതരണക്കാരുടെ സംഘടന.

ഡിസംബറിലും ജനുവരിയിലും വിളിച്ച ടെണ്ടറിന് പിന്നാലെ ഇ ടെണ്ടറിൽ നിന്നും സംഘടന വിട്ട് നിന്നു. ഇതോടെയാണ് ടെണ്ടർ നടപടികൾ സപ്ലൈക്കോ നിർത്തി വെച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് ടെണ്ടർ പുനക്രമീകരിക്കേണ്ടതിനാലാണ് തീരുമാനമെന്നാണ് ഔദ്യോദിക വിശദീകരണം. എന്നാൽ സബ്സിഡി ഉത്പന്നങ്ങൾക്ക് വില കൂട്ടി സർക്കാർ തീരുമാനമെത്തിയതിന് തൊട്ട് അടുത്ത ദിവസമായിരുന്നു സപ്ലൈക്കോ ടെണ്ടർ ക്ഷണിച്ചത്. അരി, പഞ്ചസാര, പയർവർഗ്ഗങ്ങൾ ഉൾപ്പടെ 40 ഇന ഉത്പന്നങ്ങൾ ടെണ്ടറെടുത്താൽ മൂന്ന് ദിവസത്തിനകം സ്പൈക്കോ കേന്ദ്രങ്ങളിൽ വിതരണക്കാർ എത്തിക്കുമായിരുന്നു.

എന്നാൽ കർണാടക , ആന്ധ , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരും മില്ലുടമകളും കുടിശ്ശികയിൽ വിട്ടുവീഴ്ച ഇല്ലാതെ തുടരുകയാണ്. ഇതോടെ സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ ഉത്പന്നങ്ങളുടെ ക്ഷാമം തുടരും. സർക്കാരിൽ നിന്ന് അടിയന്തിര സഹായമൊന്നുമില്ല. ബജറ്റിൽ പ്രഖ്യാപിച്ച വിഹിതവും കിട്ടാൻ മാസങ്ങളെടുക്കും. കർഷകർക്ക് നെല്ല് സംഭരണ തുക നൽകുന്ന മാതൃകയിൽ വിതരണക്കാർക്കും കുടിശ്ശിക തീർപ്പാക്കാനുള്ള ശ്രമങ്ങളിലാണ് ഭക്ഷ്യവകുപ്പ്. ഇതിനായി ബാങ്കുകളുമായി ചർച്ചകൾ തുടരുകയാണ്. ഇതിൽ തീരുമാനമായാൽ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് തുകയിൽ വിതരണക്കാരുടെ കുടിശ്ശിക തീർപ്പാക്കാമെന്നാണ് കണക്ക് കൂട്ടൽ. എന്നാൽ ഇതിലുണ്ടാകുന്ന കാലതാമസം സപ്ലൈക്കോ മാവേലി സ്റ്റോറുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് ആശങ്ക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ

0
പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല...

പശുക്കൾക്കായി ഗോശാലകൾ നിർമിക്കണം എന്ന ഗവർണറുടെ പരാമർശത്തിനെതിരെ സിപിഐ

0
തിരുവനന്തപുരം : കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും പശുക്കൾക്കായി ഗോശാലകളും...

കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

0
തകഴി: കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട്...

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

0
ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍...