കോന്നി : ഭാരതീയ സംഗീതത്തിലെ അഭിഭാജ്യ ഘടകമായ ഹാർമോണിയം നിർമ്മിക്കുന്ന തിരക്കിൽ ആണ് കോന്നി മഠത്തിൽകാവ് കൊട്ടകുന്നിൽ കല്ലുവിളയിൽ വീട്ടിൽ ഹരികുമാർ. ഭാരതീയ സംഗീതത്തിൽ ഒഴിച്ച്കൂടാൻ കഴിയാത്ത ഹാർമോണിയം കേരളത്തിൽ തന്നെ നിർമ്മിക്കാൻ അറിയാവുന്നവർ വളരെ വിരളമാണ്. ഹരികുമാറിന്റെ അച്ഛൻ രാജപ്പൻ ആചാരി ഹാർമോണിയം നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ആളായിരുന്നു എങ്കിലും അദ്ദേഹത്തിൽ നിന്നും ഹരികുമാറിന് ഇതിന്റെ നിർമ്മാണ വിദ്യ സ്വായത്തമാക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത് നിർമ്മിക്കുകയും പഠിക്കുകയും വേണം എന്ന അതിയായ ആഗ്രഹം മൂലം ഹരികുമാർ കോട്ടയം സ്വദേശിയായ സംഗീത അദ്ധ്യാപകൻ ശിവരാമനെ സമീപിക്കുകയും അദേഹത്തിന്റെ കീഴിൽ നിർമ്മാണം അഭ്യസിക്കുകയുമായിരുന്നു.
സിംഗിൾ റീഡ്, ഡബിൾ റീഡ്, ത്രിബിൾ റീഡ് എന്നിങ്ങനെ മൂന്ന് തരം ഹാർമോണിയം ആണുള്ളത്. തേക്കിൻ തടിയിൽ ആണ് ഹാർമോണിയം നിർമ്മിക്കുന്നത്. ഇതിന്റെ മറ്റ് ഭാഗങ്ങൾ കേരളത്തിൽ ലഭിക്കാത്തതിനാൽ പൂനെയിൽ നിന്നുമാണ് കൊണ്ടുവരുന്നത്. സരിഗ ഹാർമോണിയം വർക്സ് എന്ന പേരിൽ ആരംഭിച്ച നിർമ്മാണം വിജയകരമായാണ് മുന്നോട്ട് പോകുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പോലും ഹരിയെ ആവശ്യക്കാർ സമീപിക്കാറുണ്ട്. ഇരുപതിനായിരം രൂപയും അതിൽ കൂടുതലും ആണ് ഒരെണ്ണത്തിന് വില. വളരെ ക്ഷമയുള്ളവർക്ക് മാത്രമേ ഇതിന്റെ നിർമ്മാണം സാധ്യമാകൂ എന്നും ഹരികുമാർ പറയുന്നു. പ്രഗത്ഭരായ സംഗീത സംവിധായകർ പലരും പാട്ടിന്റെ ട്യൂൺ ചിട്ടപെടുത്തുന്നത് ഈ സംഗീത ഉപകരണം ഉപയോഗിച്ചാണ്. എന്നാൽ ശ്രുതിപെട്ടിയുടെ വരവോടെ ഹാർമോണിയം വിസ്മരിക്കപ്പെടുന്നുമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.