റാന്നിയിൽ 180.72 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾക്ക് തുടക്കമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിൽ 180.72 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾക്ക് തുടക്കമാകുന്നു. വെച്ചൂച്ചിറ, എഴുമറ്റൂർ, പെരുനാട്, പഴവങ്ങാടി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ പദ്ധതികളുടെ നിർമ്മാണോദ്ഘാടനമാണ് 12ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നത്. ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഇവയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.

61. 09 കോടി മുതൽ മുടക്കി നിർമ്മിക്കുന്ന പഴവങ്ങാടി പഞ്ചായത്തിലെ കുടിവെള്ള വിതരണ പദ്ധതി പൂർത്തിയാകുന്നതോടെ 6937 കുടുംബങ്ങൾക്കാണ് പുതിയ ഗാർഹിക കണക്ഷൻ നിർമ്മിക്കുന്നത്. കൂടാതെ പുതിയ ടാങ്കുകൾ, ഉയർന്ന ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പ്രത്യേക മോട്ടോറുകൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റാന്നി മേജർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്നും എത്തിക്കുന്ന ശുദ്ധീകരിച്ച വെള്ളമാണ് ഇവിടങ്ങളിൽ വിതരണം ചെയ്യുക.

34.77 കോടി രൂപയുടെ പെരുനാട് പഞ്ചായത്തിലെ പദ്ധതിയിൽ നിന്നും 3338 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനാകും. പെരുനാട് -അത്തിക്കയം കുടിവെള്ള പദ്ധതിയിൽ നിന്നും ശുദ്ധീകരിച്ച വെള്ളമാണ് ഇവിടങ്ങളിൽ എത്തിക്കുക. 58.89കോടി രൂപയുടെ പദ്ധതി വഴി വെച്ചൂച്ചിറ പഞ്ചായത്തിലെ 4586 കുടുംബങ്ങൾക്കാണ് ഗാർഹിക കണക്ഷനുകൾ നൽകുക. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന മലയോര മേഖലയ്ക്ക് ഇത് വലിയ ആശ്വാസമാകും. 25.97 കോടി രൂപയുടെ എഴുമറ്റൂർ പദ്ധതിയിൽ നിന്നും 4519 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷനുകൾ നൽകുന്നത്. എഴുമറ്റൂർ പഞ്ചായത്തിൽ രാവിലെ 10 നും പഴവങ്ങാടിയിൽ 11 നും വെച്ചൂച്ചിറയിൽ പകൽ 12 നും പെരുനാട് 2 മണിക്കും ആണ് ഉദ്ഘാടനം നിർവഹിക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...