കേരളത്തിലെ ട്രെയിനുകൾക്ക് വേഗത കൂട്ടാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിലെ ട്രെയിനുകൾക്ക് വേഗത കൂടും. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ റൂട്ടിലുള്ള റെയിൽവേ ട്രാക്കിലെ വളവുകൾ നിവര്‍ത്തുക കൂടി ചെയ്യുന്നതോടെ ട്രെയിനുകൾക്ക് നിലവിലുള്ളതിനേക്കാൾ വേഗത കൈവരിക്കാൻ സാധിക്കും. മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗതയിൽ ഓടാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഈ റീച്ചിൽ 80 കിലോമീറ്റര്‍ വരെ അതായത് പകുതി വേഗതയിലാണ് സര്‍വീസ് നടത്തുന്നത്. ഒട്ടേറെ വളവുകളുള്ള എറണാകുളം – ഷൊര്‍ണൂര്‍ പാതയിൽ ട്രെയിനുകൾക്ക് 80 കിലോമീറ്ററിനപ്പുറത്തേയ്ക്ക് വേഗമെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

പുതിയ സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുകയും ഈ റീച്ചിലെ വളവുകൾ നിവര്‍ത്തുകയും ചെയ്യുന്നതോടെ ഈ റൂട്ടിലും ട്രെയിനുകളുടെ വേഗത കൂട്ടാൻ സാധിക്കും. മാത്രമല്ല എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടിലെ മൂന്നാം പാതയുടെ ഡിപിആര്‍ തയ്യാറായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ സാധിക്കുന്ന മൂന്നാം പാതയാണ് പദ്ധതിയിലുള്ളത്. ഇതുവഴി യാത്രക്കാര്‍ക്ക് സമയം ലാഭിക്കുകയും ചെയ്യാം. പുതിയ സിഗ്നലിംഗ് സംവിധാനം വരുന്നതോടെ എറണാകുളം – ഷൊർണൂർ റൂട്ടിൽ കൂടുതൽ ട്രെയിനുകൾക്ക് സര്‍വീസ് നടത്താൻ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഒരു ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 8 കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോഴാണ് അടുത്ത ട്രെയിൻ ഇതുവഴി കടത്തിവിടുകയുള്ളൂ. പുതിയ സിഗ്നലിംഗ് സംവിധാന പ്രകാരം ഒരു ട്രെയിൻ പുറപ്പെട്ട് 2 കിലോമീറ്റര്‍ പിന്നിട്ടാൽ അടുത്ത ട്രെയിനിനെ കടത്തി വിടാൻ സാധിക്കും. ഈ സമയ ലാഭം ഉപയോഗിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാനും സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...