തിരുവല്ല : നല്ല കായികതാരങ്ങളെ സൃഷ്ടിക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുവാൻ സാധിക്കുമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കായിക മേഖല മാതൃകാപരമായി നിലനിൽക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കും എന്നും സ്പോർട്സ് പഠന വിഷയമായി മാറുകയാണെന്നും തൊഴിൽ സാധ്യതകളും മറ്റ് അവസരങ്ങളും വർദ്ധിപ്പിച്ച് സമഗ്രമായ വളർച്ച കൈവരിക്കുവാൻ കായിക മേഖലയ്ക്ക് വലിയ സാധ്യത ആണെന്നും സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡൻറ് അനിൽകുമാർ പറഞ്ഞു. വൈഎംസിഎ തിരുവല്ല സബ് റീജനും മാർത്തോമ്മ കോളജും ചേർന്ന് നടത്തിയ ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും ഹോക്കി പ്രദർശന മത്സരവും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.
ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അഡ്വ. പ്രകാശ് ബാബു മുഖ്യാതിഥിയായിരുന്നു. റിട്ട. എക്സൈസ് ഇൻസ്പെക്ടർ
ടി. ജെയിംസ് സന്ദേശം നൽകി. സബ് റീജൻ സ്പോർട്സ് കൺവീനർ കുര്യൻ ചെറിയാൻ , ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി പ്രസന്നകുമാർ, ഡാലി ജോർജ്, അഞ്ജലി, അമൃത എന്നിവർ പ്രസംഗിച്ചു. വിവിധ ടീമുകൾ പങ്കെടുത്ത പ്രദർശന മത്സരവും നടത്തപ്പെട്ടു.