ബെദേസ്ഥാ പദ്ധതിയിലൂടെ വീട് നിർമ്മിച്ചുനൽകി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബെദേസ്ഥാ പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ കൂദാശ നടത്തി കുടുംബത്തിന് കൈമാറി. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമൊത്തിയോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമികത്വം വഹിച്ചു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഇടവക വികാരി റവ.ഫാ.സ്റ്റീഫൻ വർഗീസ് കൂദാശ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ബുധനൂർ സെന്റ് ഏലിയാസ് ഇടവക വികാരി റവ.ഫാ.ജിയോ എം സോളമൻ, ഇടവകാംഗമായ റവ.ഫാ.ഡോ.എബ്രഹാം കോശി എന്നിവർ സഹകാർമ്മികരായി. അബു എം.വീരപ്പള്ളി, മെറിൽ ഐപ്പ് ഷാജി, ജോഹാൻ, ഇ.വി ഗീവർഗീസ്, എം.പി ജോസഫ് എന്നിവർ സംസാരിച്ചു. ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവരെ യോഗത്തിൽ ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് മനു ടി.തോമസ് നന്ദി രേഖപ്പെടുത്തി. ഇടവക ജനങ്ങൾ, സാമൂഹിക – സാംസ്‌കാരിക നേതാക്കൾ, എന്നിവർ പങ്കെടുക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...