ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വാടക കെട്ടിടത്തിലാണ് യുവാവിന്‍റെ അതിക്രമം നടന്നത്. ഇന്നലെ രാത്രി 9.45 ഓടെയായായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനികളും യുവതികളും താമസിക്കുന്ന സ്ഥാപനത്തിന് മുന്നിലെത്തി ഗേറ്റ് തുറന്ന യുവാവ് മൊബൈല്‍ ഫോണിലെ ഫ്‌ളാഷ് ലൈറ്റ് ഓണാക്കിയ ശേഷം നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടികള്‍ ഇയാളുടെ അതിക്രമം തുടര്‍ന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു.

ചുറ്റുവട്ടവും വീടുകള്‍ ഉള്ള ജനവാസ മേഖലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. രാത്രി എട്ട് മണിയോടെ തന്നെ ഇയാള്‍ വീടിന്‍റെ ചുറ്റവട്ടത്ത് കറങ്ങിത്തിരിഞ്ഞിരുന്നതായി പെണ്‍കുട്ടികള്‍ പറയുന്നു. ചുവന്ന നിറത്തിലുള്ള സ്‌കൂട്ടറില്‍ മുഖം കാണുന്ന തരത്തിലുള്ള ഹെല്‍മെറ്റ് ധരിച്ചാണ് ഇയാള്‍ എത്തിയത്. വെളുത്ത നിറത്തിലുള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. കോഴിക്കോട് മുക്കം സ്വദേശിനിയായ സ്ഥാപന ഉടമയയുടെ നേതൃത്വത്തില്‍ പന്തീരാങ്കാവ് പോലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത...