സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ മർദ്ദനം. ഹോണടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. രണ്ട് ജീവനക്കാർ ചികിത്സ തേടി. കൊടിയത്തൂർ മാവൂർ വഴി കോഴിക്കോടേക്ക് പോവുകയായിരുന്ന അസർ മുല്ല എന്ന പേരുള്ള സ്വകാര്യ ബസിലെ കണ്ടക്ടറെയും ഡ്രൈവറെയും ഇരുപതോളം വരുന്ന വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി.

ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിൽ നിന്നും കുന്ദമംഗലം ഭാഗത്തേക്ക് പോകുന്ന ജംഗ്ഷനിൽ എത്തിയപ്പോൾ ഡ്രൈവർ ഹോൺ മുഴക്കി എന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ ആക്രമിച്ചതെന്ന് ബസുടമ പറഞ്ഞു. ബസ് ഡ്രൈവറായ ഫസൽ കണ്ടക്ടർ ആഷിക് എന്നിവരാണ് ചികിത്സ തേടിയത്. ജീവനക്കാർ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. സംഘർഷത്തെ തുടർന്ന് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത...

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വള്ളോക്കുന്ന്, കുറ്റൂര്‍...