തിരുവനന്തപുരത്തെ ലോകകപ്പ് സന്നാഹ മത്സരങ്ങൾ കാണാനെത്തുന്ന ആരാധക‍ർക്ക് സന്തോഷ വാർത്തയുമായി സംസ്ഥാന സര്‍ക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകകപ്പ് സന്നാഹ മത്സരങ്ങൾ കാണാനായി തിരുവനന്തപുരത്തെത്തുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി പൂര്‍ണമായും ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ടിക്കറ്റ് നിരക്കിന്‍റെ 24% മുതൽ 48% വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂർണമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്ക് 12% വും 5%വുമായിരുന്നു വിനോദ നികുതി ചുമത്തിയിരുന്നത്.

കായിക പ്രേമികളുടെ അഭ്യർഥന മാനിച്ചാണ് പ്രതികൂല സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും സർക്കാർ നികുതി പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളാ ക്രിക്കറ്റ് അസോസിയേഷനും നിരക്ക് ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കൂടുതൽ പേർക്ക് കളി ആസ്വദിക്കാനും കാര്യവട്ടത്തേക്ക് കൂടുതൽ മത്സരങ്ങളെത്താനും തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് സന്നാഹ മത്സരങ്ങളാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇന്ത്യ- നെതര്‍ലാന്‍ഡ് പോരാട്ടം മൂന്നാം തീയതിയാണ്. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരമാവും ഇത്. സെപ്റ്റംബർ 29 ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയും 30ന് ഓസ്ട്രേലിയ നെതർലന്‍ഡ്സിനെയും ഒക്ടോബർ  2ന് ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെയും നേരിടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...